അബുദാബി : കേരള പൊതു മരാമത്ത് വകുപ്പു മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമു മായി കൂടിക്കാഴ്ച നടത്തി.
അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധി ക്കാനായി അബുദാബി യില്‍ എത്തിയ തായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.
യു. എ. ഇ. യില്‍ പുതുതായി നിലവില്‍ വരുന്ന തൊഴില്‍ നിയമം പ്രവാസി കള്‍ക്ക് കൂടുതല്‍ ഗുണ കര മായി മാറും എന്ന് അംബാസ ഡര്‍ പറഞ്ഞു. സ്വന്തം ഭാഷ യില്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കി ഒപ്പു വെക്കുകയും യു. എ. ഇ. അധി കൃതര്‍ സാക്ഷ്യ പ്പെടുത്തു കയും ചെയ്യുന്ന രീതി യാണ് നടപ്പാക്കുന്നത്. ഏതു വിഭാഗം തൊഴിലാളി കള്‍ക്കും സ്പോണ്‍ സര്‍ ഷിപ്പ് മാറാന്‍ പുതിയ നിയമം അനുമതി നല്‍കു ന്നുണ്ട്. നിശ്ചിത കാലം നിലവിലെ സ്പോണ്‍ സര്‍ക്കു കീഴില്‍ തൊഴില്‍ ചെയ്ത വര്‍ക്കു മാത്രമെ മാറാന്‍ അനുമതി ഉണ്ടാകൂ.
അറബി ഭാഷ യില്‍ പ്രാവീണ്യം നേടി ഗള്‍ഫ് നാടു കളില്‍ ജോലി തേടി എത്തുന്ന വരില്‍ പലരു ടെയും അറബ് ഭാഷാ പാണ്ഡിത്യം പല പ്പോഴും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല എന്നും അംബാസഡര്‍ മന്ത്രി യുടെ ശ്രദ്ധ യില്‍ പ്പെടുത്തി. അറബി ഭാഷ യില്‍ ബിരുദാ നന്തര ബിരുദം എ ടുത്ത് കേരള ത്തില്‍ നിന്ന് എത്തിയ വര്‍ ഒൗദ്യോഗിക വിവര ങ്ങള്‍ ഭാഷാന്തരം ചെയ്യു മ്പോള്‍ കടുത്ത അപാകത കള്‍ ഉണ്ടാകുന്നു.
കേരള ത്തിലെ പഴയ കാല പഠന രീതി കളും വിജ്ഞാന വിനിമയ സമ്പ്രദായ ങ്ങളും മാറേണ്ടി യിരിക്കുന്നു. അറബി ഭാഷാ രംഗ ത്തെ പുതിയ വാക്കു കളും സാഹിത്യ രീതി കളും നടപ്പാ ക്കണം. അന്താ രാഷ്ട്ര തൊഴില്‍ മേഖല കളില്‍ ഇത്തരം ഭാഷ ഏറെ പ്രാധാന്യം അര്‍ഹി ക്കുുണ്ട്. അതു കൊണ്ടു തന്നെ അറബി ഭാഷാ പഠന ത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നും അംബാസഡര്‍ നിര്‍ദ്ദേശിച്ചു.
ക്രെഡിറ്റ് കാര്‍ഡുകളുടെ ദുരുപ യോഗം ഒട്ടേറെ ഗുരുതര പ്രശ്ന ങ്ങള്‍ക്ക് ഇട വരുത്തു ന്നു ണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അതീവ ജാഗ്രത പുലര്‍ ത്തണം എന്നും അംബാസഡര്‍ പറഞ്ഞു. പ്രവാസി കളുമായി ബന്ധപ്പെട്ട വിവിധ വിഷയ ങ്ങള്‍ മന്ത്രി അംബാസഡറു മായി ചര്‍ച്ച ചെയ്തു. സാധാരണ ക്കാരു മായി അംബാസഡര്‍ പുലര്‍ത്തുന്ന അടുത്ത ബന്ധത്തെ മന്ത്രി പ്രശം സിച്ചു.
റസാഖ് ഒരുമനയൂര്‍, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഗഫൂര്‍ ഒരുമനയൂര്‍, വി. പി. മുഹമ്മദ് തുടങ്ങിയ വര്‍ മന്ത്രിയെ അനുഗമിച്ചു.