മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

May 23rd, 2015

minister-thiruvanchoor-inaugurate-samajam-children-park-ePathram
അബുദാബി : മലയാളി സമാജത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉത്ഘാടനവും സമാജം കലാ വിഭാഗം, വനിതാ വിഭാഗം, ബാല വേദി എന്നിവ യുടെ പ്രവർത്തന ഉത്ഘാടനവും സംസ്ഥാന വനം – ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിര്‍വ്വഹിച്ചു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നൽകാനുള്ള സര്‍ക്കാര്‍ തീരുമാന ത്തോടെ പ്രവാസി ഇന്ത്യക്കാര്‍ക്കും മൂല്യം വര്‍ദ്ധിച്ചു എന്നും ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

വരുമാനം വര്‍ദ്ധി പ്പിച്ചും ചെലവു കള്‍ നിയന്ത്രി ച്ചും ഗതാഗത വകുപ്പിനെ രക്ഷപ്പെടു ത്താനുള്ള ശ്രമങ്ങള്‍ നടക്കുക യാണെന്നും കെ. എസ്. ആര്‍. ടി. സി. യില്‍ നിക്ഷേപ ത്തിന് പ്രവാസി കള്‍ പദ്ധതി കള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു വന്നാല്‍, പ്രായോഗിക മാണെങ്കില്‍ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. സമാജം പോലുള്ള സാമൂഹ്യ സാംസ്കാരിക സംഘടന കള്‍ അതിനു മുന്‍കൈ എടുക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

സമാജം പ്രസിഡന്റ് ബി. യേശുശീലൻ അധ്യക്ഷത വഹിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, വിനോദ് നമ്പ്യാര്‍, എയർ ഇന്ത്യാ അബുദാബി – അൽഐൻ ഏരിയാ ജനറൽ മാനേജർ ഡോക്ടര്‍. നവീൻ കുമാർ, സമാജം മുൻ പ്രസിഡന്റ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി പി. സതീഷ് കുമാർ, സമാജം ആർട്‌സ് സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വിഭാഗം കൺവീനർ ലിജി ജോബീസ് സ്വാഗതവും ബാലവേദി പ്രസിഡന്റ് അഹ്‌മദ് ഫാരിസ് ഉമർ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

ആദര്‍ശ ദീപം പൊലിഞ്ഞു : ജി. കാര്‍ത്തി കേയന്റെ നിര്യാണ ത്തില്‍ അനുശോചന പ്രവാഹം

March 9th, 2015

speaker-g-karthikeyan-in-meet-the-press-ePathram
അബുദാബി : സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണ ത്തില്‍ പ്രവാസ ലോക ത്തെ വിവിധ സംഘടന കളും കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.

ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ മീഡിയ അബുദാബി ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമാധാന സമ്മേളന ത്തില്‍ പങ്കെടു ക്കാനാണ് ജി. കാര്‍ത്തി കേയന്‍ അവസാന മായി ഗള്‍ഫില്‍ എത്തിയത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ സംയുക്ത മായി അനു ശോചന സന്ദേശം അയച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി, കെ. എസ്. സി. യില്‍ ചേര്‍ന്ന അനുശോചന യോഗ ത്തില്‍ ഇമ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥാന മാന ങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് കേരളത്തെ പഠിപ്പിച്ച സൗമ്യ നായ വ്യക്തിത്വ മായിരുന്നു ജി. കാര്‍ത്തി കേയന്‍ എന്ന് പ്രമുഖ വ്യവസായി യും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവു മായ എം. എ. യൂസുഫലി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

ഒ. ഐ. സി. സി., അബുദാബി മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം, സംസ്ഥാന കെ. എം. സി. സി. തുടങ്ങിയ കൂട്ടായ്മകള്‍ അനുശോചിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആദര്‍ശ ദീപം പൊലിഞ്ഞു : ജി. കാര്‍ത്തി കേയന്റെ നിര്യാണ ത്തില്‍ അനുശോചന പ്രവാഹം

ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമ്മാനിച്ചു

March 7th, 2015

അബുദാബി : മലയാളി സമാജ ത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന അന്തരിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ ചിറയിന്‍ കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേള നവും നടന്നു.

മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച പരിപാടി യിൽ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍, വിവിധ സാമൂഹ്യ – സാംസ്കാരിക സംഘടനാ നേതാക്കളും സംബന്ധിച്ചു.

തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം മെന്റല്‍ ഹെല്‍ത്ത് സെന്ററിനു മാണ് അൻസാർ സ്മാരക പുരസ്കാരം സമ്മാനിച്ചത്.

ശാന്തി സ്പെഷ്യല്‍ സ്കൂളിന്റെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലിലിനെ ചടങ്ങില്‍ ആദരിച്ചു.

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. സ്ഥാപക നേതാക്കളിൽ ഒരാളായ മുഗള്‍ ഗഫൂ റിന്റെ സ്മരണാർത്ഥം നല്കുന്ന പുരസ്കാരം, യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിച്ചു.

നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.

തുടർന്ന് അൻസാർ അനുസ്മരണ സമ്മേളനവും നടന്നു. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. പ്രസിഡന്റ് പി. കെ. ജയരാജ്, അധ്യക്ഷത വഹിച്ചു. പുന്നൂസ് ചാക്കോ, കല്യാണ്‍ കൃഷ്ണന്‍, ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമ്മാനിച്ചു

ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച

March 4th, 2015

അബുദാബി : മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 4 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കും.

തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം എന്ന സംഘടന ക്കുമാണ് ഈ വര്‍ഷം നല്‍കുന്നത്.

പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങാനായി ശാന്തി യുടെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ എത്തിച്ചേരും എന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലി ലിനെ ചടങ്ങില്‍ ആദരിക്കും.

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. രക്ഷാധികാരി യായിരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിക്കും. നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.

മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, എ. സമ്പത്ത് എം. പി., പാലോട് രവി എം. എല്‍. എ., കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ അതിഥി കളായി സംബന്ധിക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവു മാണ് നല്‍കി വരുന്നത്. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ്‌ ഈ പുരസ്കാരം സമ്മാനി ക്കുന്നത്. മുന്‍ വര്‍ഷ ങ്ങളില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ ജില്ല യിലെ എടമുട്ടത്ത്‌ പ്രവര്‍ത്തി ക്കുന്ന അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്ക് എന്നിവര്‍ക്ക് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റ് പുരസ്കാരങ്ങള്‍  സമ്മാനി ച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി. കെ. ജയരാജ്, ജനറല്‍ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, പാട്രന്‍ ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച

ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം

February 18th, 2015

minister-ramesh-chennithala-ePathram
അബുദാബി : വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് യു. എ. ഇ. യിലെ നീലേശ്വരം സ്വദേശി കളുടെ കൂട്ടായ്മ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം അയച്ചു.

നീലേശ്വരം നഗര സഭ ആയിട്ട് നാല് വര്‍ഷം കഴിഞ്ഞെങ്കിലും ഒരു വികസനവും നീലേശ്വരത്ത് നടന്നിട്ടില്ല എന്നാണ് പ്രധാന പരാതി. തീര ദേശവും വന മേഖലയും കൂടുതലുള്ള നീലേശ്വരത്തെ പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല.

പോലീസു കാരുടെ ക്ഷാമം സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹിക ദ്രോഹികളുടെ വിളയാട്ട മാണ് സ്റ്റേഷന്‍ പരിധി യിലെ പല പ്രദേശ ങ്ങളിലും എന്നുള്ളത് നിവേദന ത്തിലൂടെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി യിട്ടുണ്ട്

സര്‍ക്കിള്‍ പോലീസ് സ്റ്റേഷൻ ആണെങ്കിലും സാമൂഹിക ദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല. നീലേശ്വരം ആസ്ഥാന മായി പോലീസ് സബ് ഡിവിഷന്‍ രൂപീകരിക്കണം എന്ന ആവശ്യ ത്തിന് രണ്ട് പതിറ്റാണ്ടു കളുടെ പഴക്കമുണ്ട്.

എന്നാല്‍ മാറി വരുന്ന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇതു വരെ യാഥാര്‍ഥ്യ മായില്ല. സബ് ഡിവിഷന്‍ രൂപീകരിക്കാൻ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നിവേദനത്തി ലെ പ്രധാന ആവശ്യം.

- pma

വായിക്കുക: , , , ,

Comments Off on ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം


« Previous Page« Previous « ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു
Next »Next Page » സമാജം ബേബിഷോ 2015 »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine