അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘ഇമ’ – ഇന്ത്യന്‍ മീഡിയ അബുദാബി 2012 – 13 ലെ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ട് ടി. പി. ഗംഗാധരൻ, വൈസ് പ്രസിഡണ്ട് ജലീല്‍ രാമന്തളി, ജന. സെക്രട്ടറി ബി. എസ്. നിസാമുദീൻ, ജോയിന്റ് സെക്രട്ടറി താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവരെ തിരഞ്ഞെടുത്തു.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാനും, സജീവമായി ഇടപെടാനും ഈ കൂട്ടായ്മയിലൂടെ സാധിക്കും എന്ന് പ്രസിഡന്റ് വ്യക്തമാക്കി.
എക്സിക്യുട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ : അനില്‍ സി. ഇടിക്കുള, സിബി കടവില്‍, മനു കല്ലറ, മുനീര്‍ പാണ്ട്യാല, അമീര്‍ കൊടുങ്ങല്ലൂര്‍, ഹഫ്സല്‍ അഹമ്മദ്, ജോണി ഫൈന്‍ആര്‍ട്സ്, അബ്ദുല്‍ സമദ്, മനാഫ് വഴിക്കടവ്, മീര ഗംഗാധരൻ, നൂർ ഒരുമനയൂര്‍
വാര്‍ത്തകളും, അറിയിപ്പുകളും ima.abudhabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, മാധ്യമങ്ങള്‍, സംഘടന