അബുദാബി : സത്യ ത്തിലും അഹിംസ യിലും അധിഷ്ഠിത മായ സാമൂഹിക വ്യവസ്ഥിതി നിലവില്‍ വരുത്തുക യായിരുന്നു മഹാത്മാ ഗാന്ധിയുടെ ജീവിത ദൌത്യം എന്ന്‍ കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമാധാന ദിന പരിപാടികളുടെ സമാപന സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഗാന്ധി വിഭാവനം ചെയ്ത വ്യവസ്ഥിതി ഹിംസാ ശക്തിയിലൂടെയോ അധികാര ശക്തി യിലൂടെയോ സാധ്യമാകുകയില്ല. മൂന്നാം ശക്തി യായ ജനശക്തിക്ക് മാത്രമാണ് ഗാന്ധി യുടെ വ്യവസ്ഥിതി പ്രാവര്‍ത്തിക മാക്കാന്‍ കഴിയുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയന്‍ ആദര്‍ശ ത്തിന് ഓരോ തലമുറകള്‍ പിന്നിടുമ്പോഴും പ്രസക്തി കൂടിക്കൂടി വരികയാണ്. അക്രമങ്ങളും അരാജക വാദവും അരങ്ങു വാഴുന്ന ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ ഗാന്ധിയന്‍ സിദ്ധാന്തം എത്രമാത്രം പ്രസക്ത മായതാണെന്ന് ഏവര്‍ക്കും മനസ്സിലാകും. അതിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമായി വരുന്നു.
മജ്ജയും മാംസവുംകൊണ്ട് നിര്‍മിത മായ ഒരു ശരീര ത്തില്‍ ഇത്തരമൊരു മനസ്സും മനുഷ്യനും ജീവിച്ചിരുന്നു എന്ന് വരും തലമുറ കളോട് പറഞ്ഞാല്‍ അവര്‍ക്ക് അത് അംഗീകരിക്കാന്‍ പോലുമാവില്ല എന്ന പ്രസക്ത വാചകം ഗാന്ധി എന്ന വ്യക്തിയുടെ അതിമാനുഷിക മായ അന്തര്‍ലീന മായ ശക്തി വെളിപ്പെടുത്തുന്ന വയാണ്.
നെല്‍സണ്‍ മണ്ടേല എന്ന ലോകം കണ്ട വ്യക്തിത്വം തന്റെ ഗുരുനാഥനായി കണക്കാക്കുന്ന നമ്മുടെ രാഷ്ട്ര പിതാവിന്റെ ആദര്‍ശങ്ങളും ചിന്തകളും ലോകം മുഴുവന്‍ വരുംകാല ങ്ങളില്‍ വ്യാപിക്കും എന്നതിന് ഒരു സംശയവുമില്ല എന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
ടി. എ. അബ്ദുള്‍ സമദ്, അനില്‍ സി. ഇടിക്കുള, ഡോ. ഷബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും അബുദാബി ഗാന്ധി സാഹിത്യ വേദി അവതരി പ്പിച്ച മഹാത്മ എന്ന ചിത്രീകരണവും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍