അബുദാബി : അറിയുവാനുള്ള അവകാശം നിയമം ആക്കിയതു പോലെ സാധാരണ പൌരന്മാര്‍ക്ക് കേള്‍ക്കു വാനുള്ള അവകാശവും നിയമം ആക്കണം എന്ന് കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അബുദാബി യില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ മീറ്റ് ദ പ്രസ്സ് പരിപാടി യില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജന പ്രതിനിധി കളോടും ഭരണാധി കാരികളോടും ഉദ്യോഗസ്ഥ രോടും ഓരോ പൗരനും സംസാരിക്കാന്‍ അവകാശമുണ്ട്. അതു കൊണ്ട് ”കേള്‍ക്കു വാനുള്ള അവകാശം” നിയമം മൂലം നടപ്പാക്കണം.
ജന ങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത് നിര്‍ബന്ധ മാക്കുന്ന നിയമ മാണ് വരുന്നത്. ജന ങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാന്‍ സാധിച്ചില്ലെ ങ്കിലും അവ ക്ഷമ യോടെ കേള്‍ക്കണ മെന്നത് പുതിയ നിയമ ത്തോടെ നിര്‍ബന്ധമാകും.
നിയമ ത്തിന്‍െറ കരട് തയാറാക്കാന്‍ നിയമ വകുപ്പിനോട് ആവശ്യ പ്പെട്ടിട്ടുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സല്‍ ആസ്പത്രി എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോട് ആശംസ യും സെക്രട്ടറി അനില്‍ സി. ഇടിക്കുള നന്ദി യും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍