അബുദാബി : ശക്തമായ മത്സര ത്തിലൂടെ അബുദാബി മലയാളി സമാജം ഭരണ സമിതി യിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട അംഗ ങ്ങള്‍ അധികാര മേറ്റു. യു. എ. ഇ. സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി കളുടെ നിരീക്ഷണ ത്തില്‍ മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ പ്രസിഡന്റായി ബി. യേശുശീലന്‍, ജനറല്‍ സെക്രട്ടറി യായി പി. സതീഷ്കുമാര്‍, ട്രഷറര്‍ ആയി ടി. എം. ഫസലുദ്ദീന്‍ എന്നിവര്‍ അടങ്ങുന്ന പതിനഞ്ചംഗ പാനലിനെ തെരഞ്ഞെടുത്തു.
എ. എം. അന്‍സാര്‍, അബ്ദുല്‍ കാദര്‍ തിരുവത്ര, എം. അശോക് കുമാര്‍, സി. അബ്ദുല്‍ ജലീല്‍, ബിജു ഫിലിപ്പ്, ജെറിന്‍ കുര്യന്‍ ജേക്കബ്, എം. വി. മെഹ്ബൂബ് അലി, പി. ടി. റിയാസുദ്ദീന്‍, രത്നകുമാര്‍ മേലാകണ്ടി, സിര്‍ജന്‍ അബ്ദുല്‍ വഹീദ്, വിജയ രാഘവന്‍ ഗോപാലന്‍ എന്നിവ രാണ് വിജയിച്ച മറ്റു സ്ഥാനാര്‍ത്ഥികള്‍.
നിലവിലെ ഭരണ സമിതി യുടെ ഔദ്യോഗിക പാനലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എല്ലാ സീറ്റുകളും തൂത്തു വാരിയത്. തിരഞ്ഞെടുക്ക പ്പെട്ട15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കു പുറമെ ഒാഡിറ്റര്‍, അസിസ്റ്റന്റ് ഒാഡിറ്റര്‍ എന്നീ തസ്തിക കളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ച നിസാമുദ്ദീന്‍, അബൂബക്കര്‍ മേലേതില്‍ എന്നിവരെ സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി കള്‍ അംഗീകരിച്ചു. ഈ സ്ഥാന ങ്ങളിലേക്ക് ഇവര്‍ എതിരില്ലാതെ തെരഞ്ഞെടുക്ക പ്പെടുകയാണ് ചെയ്തത്.
ഫണ്ട്സ് ഒാഫ് അബുദാബി മലയാളി സമാജം, അബുദാബി സോഷ്യല്‍ ഫോറം, ദര്‍ശന സാംസ്കാരിക വേദി, മലയാളി സൌഹൃദ വേദി, ഐ. ഒ. സി. അബുദാബി, യുവ കലാ സാഹിതി, നൊസ്റ്റാള്‍ജിയ, അരങ്ങ്, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, കല അബുദാബി എന്നീ സംഘടനാ പ്രതിനിധി കളാണ് സമാജം ഭാരവാഹി കളായി തെരഞ്ഞെടുക്ക പ്പെട്ടത്.
ജനറല്‍ ബോഡി യില്‍ പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍ വരവ് ചെലവ് കണക്കുകളും അവതരി പ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മലയാളി സമാജം, സംഘടന