അബുദാബി : വായന യെ പരി പോഷി പ്പിക്കുന്ന തിനാ യി യു. എ. ഇ. യിൽ പുതിയ നിയമ ത്തിനു പ്രസി ഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീ കാരം നൽകി.
വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’വായനാ നിയമം’ സംബന്ധിച്ച വിശദ വിവര ങ്ങൾ തന്റെ ട്വിറ്ററി ലൂടെ പുറത്തു വിട്ടു.
പുതിയ നിയമം വഴി ജോലി സമയത്ത് വായിക്കാന്‍ ജീവന ക്കാർക്ക് അനുമതി നല്‍കുന്നുണ്ട്. വായനയെ പ്രോത്സാ ഹിപ്പി ക്കുവാൻ പ്രത്യേക ഫണ്ട് രൂപീ കരിക്കും. രാജ്യത്തു ജനി ക്കുന്ന കുട്ടി കൾക്ക് ‘നോളജ് ബ്രീഫ് കേസ്’എന്ന പേരില്‍ പുസ്തക ങ്ങളും പഠനോപ കരണ ങ്ങളും വിതരണം ചെയ്യും.
സ്‌കൂളു കളില്‍ വായനയെ പ്രോത്സാ ഹി പ്പിക്കുന്ന തിനായി വര്‍ഷം തോറും വിവിധ പരിപാടി കള്‍ സംഘ ടിപ്പിക്കു വാനും നിയമം അനു ശാസിക്കുന്നു.
രാജ്യത്ത് പുസ്തക ങ്ങളെ നികുതി യില്‍ നിന്നും ഫീസില്‍ നിന്നും ഒഴിവാക്കി. പുസ്തക വിതരണം, പ്രസാധനം, അച്ചടി എന്നിവ ക്ക് ഇളവ് ബാധക മാണ്. ഇത് എഴുത്തു കാര്‍ക്കു എഡിറ്റര്‍ മാര്‍ക്കും പ്രസാധക സംഘ ങ്ങള്‍ക്കും സഹായ കമാ കും എന്നും പുസ്തക ങ്ങള്‍ നശി പ്പിക്കു ന്നത് നിയമം മൂലം തടഞ്ഞ തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്ത മാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യു.എ.ഇ., വായനക്കൂട്ടം, സാഹിത്യം