അബുദാബി : യു. എ. ഇ. ദേശീയ ദിനം പ്രമേയമാക്കി ‘യാ സലാം ഇമാറാത്ത്’ എന്ന ഗാനം പുറത്തിറങ്ങി. പ്രവാസി കലാ കൂട്ടായ്മ യായ സർബത്ത് ടീംസ് ആണ് ആൽബം ഒരുക്കിയത്. യു. എ. ഇ. ഭരണാധി കാരി കൾക്കും ജനത ക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് ‘യാ സലാം ഇമാറാത്ത്’ എന്ന പേരിൽ പ്രവാസി മലയാളി കളുടെ കൂട്ടായ്മ യിൽ ഈ ഗാനം ചിത്രീകരിച്ച് റിലീസ് ചെയ്തത്.
സ്വന്തം ജനതയോടുള്ള കരുതല്‍ എന്ന പോലെ തന്നെ ഏതു സാഹചര്യ ത്തിലും വിദേശി കളെയും കൈ വിടാതെ ചേര്‍ത്തു പിടിക്കുന്ന യു. എ. ഇ. യുടെ നേതൃത്വ ത്തിനു പ്രവാസി സമൂഹ ത്തി ന്റെ ആദരവും സ്നേഹ വും കൂടി യാണ് ‘യാ സലാം ഇമാറാത്ത്’ എന്ന ആല്‍ബത്തി ന്റെ വരികളില്‍ കുറിച്ചിട്ടി രിക്കുന്നത് എന്ന് രചയിതാവ് ഷഫീക് നാറാണത്ത് പറഞ്ഞു.
ശശികൃഷ്ണ കോഴിക്കോട് ഓര്‍ക്കസ്റ്റ്ര നിര്‍വ്വഹിച്ചു. റാഷിദ് ഈസ കോഡി നേഷൻ. പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരി ക്കുന്നത് രചയിതാവ് കൂടി യായ ഷെഫീക് നാറാണത്ത്.
കലാ സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പേര്‍ ആശംസകൾ അറിയിച്ച ഈ ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടി മുന്നോട്ടു പോവുക യാണ്. ജംഷീര്‍, ജുനൈദ് മച്ചിങ്ങല്‍, ബാബു ഗുജറാത്ത്, ഇ. ആര്‍. സാജന്‍, സുബൈര്‍, ഹംസത്ത് അലി (ബിഗ് ബാനര്‍ മീഡിയ) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍
- pma