സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും

June 25th, 2022

minister-anil-release-sabari-tea-in-uae-ePathram
അബുദാബി: പ്രമുഖ ഭക്ഷ്യവിതരണ ശൃംഖല ബി – ഫ്രഷ് ഫുഡ്‌സ്, ശബരി ചായപ്പൊടി യു. എ. ഇ. വിപണിയിൽ അവതരിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി. ആർ. അനില്‍, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും എം. ഡി. യുമായ ഡോ. സഞ്ജീബ് പട് ജോഷി ഐ. പി. എസ്., ശബരി പ്രീമിയം ടീ യുടെ ജി. സി. സി. യിലെ അംഗീകൃത വിതര ണക്കാരായ ബി – ഫ്രഷ് ഫുഡ്‌സ് ജനറൽ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി. വി. അബ്ദുൾ നിസ്സാർ, ജനറൽ മാനേജർ എ. എൻ. നഷീം, മാർക്കറ്റിംഗ് മാനേജർ സലിം ഹിലാൽ, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്‌ഫി രൂപവാല, ചീഫ് കമ്യുണിക്കേഷൻ ഓഫീസർ വി. ഐ. സലിം, റീജ്യണൽ ഡയറക്ടർ ടി. പി. അബൂബക്കർ, യു. എ. ഇ. വാണിജ്യ രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

b-fresh-supplyco-sabari-tea-ePathram

സപ്ലൈകോ ഉൽപ്പന്നമായ ശബരി പ്രീമിയം ടീ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്. അധികം വൈകാതെ അരി, സുഗന്ധ വ്യഞ്ജന ങ്ങൾ, മസാലകള്‍ ഉൾപ്പെടെ കേരളത്തിന്‍റെ സ്വന്തം ഉല്‍പ്പന്നങ്ങളെ അതിന്‍റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിച്ചു എന്നും ശബരി ചായപ്പൊടി വിപണിയില്‍ ഇറക്കിക്കൊണ്ട് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

indian-media-with-minister-anil-sabari-ePathram

കേരളത്തിൽ നിന്നും പ്രതിമാസം 20 ടൺ തേയിലയാണ് സപ്ലൈകോ യു. എ. ഇ. യിൽ എത്തിക്കുക. ഇത് ക്രമാനുഗതമായി വർദ്ധിപ്പിക്കും. ഭാവിയിൽ ഇതു 100 ടൺ ആയി ഉയർത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ. പ്രവാസി മലയാളികളുടെ സഹകരണം മാത്രം ഉണ്ടായാല്‍ ശബരി ചായക്ക് വിപണി കയ്യടക്കുവാന്‍ കഴിയും. പ്രവാസി സംരംഭകരുടെ സഹായത്തോടെ സപ്ലൈകോയുടെ മറ്റു ഉൽപ്പന്നങ്ങളും വിദേശ വിപണിയിൽ എത്തിക്കുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു.

minister-g-r-anil-pma-rahiman-supplyco-sabari-tea-ePathram

ശബരി തേയിലപ്പൊടി കൂടാതെ ശബരി ടീ ഗ്രാന്യൂള്‍സ്, ശബരി ടീ ബാഗ് എന്നിവയും ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കും എന്ന് ബി – ഫ്രഷ് ജനറൽ മാനേജർ എ. എൻ. നഷീം അറിയിച്ചു.

sabari-tea-in-uae-ePathram

കേരളത്തിൽ മാത്രം ലഭ്യമാവുന്ന മറയൂർ ശർക്കര, കോയിൻ ബിസ്ക്കറ്റ്സ്, കുട്ടനാട് അരി എന്നിവ ബി – ഫ്രഷ് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം : പുതിയ ഭാര വാഹികൾ

June 20th, 2022

igvfauh-abudhabi-indira-gandhi-veekshanam-forum-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ 2022-24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 18 അംഗ മാനേജിംഗ് കമ്മിറ്റിയും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 2 വീക്ഷണം ട്രസ്റ്റ് അംഗ ങ്ങളും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി.

സി. എം. അബ്ദുൽ കരീം (പ്രസിഡണ്ട്), അനീഷ് ചളിക്കൽ (ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ പോത്തേര (ട്രഷറർ) എന്നിവരാണ് പ്രധാന ഭാര വാഹികൾ.

indira-gandhi-veekshanam-forum-abudhabi-ePathram

നീന തോമസ്, അസീസ് വലപ്പാട്, ഷാജി കുമാർ (വൈസ് പ്രസിഡണ്ട്), ഷഫീഖ്, രാജേഷ് മഠത്തിൽ, പി. നദീർ (സെക്രട്ടറി), അമീർ കല്ലമ്പലം (വെൽ ഫെയർ സെക്രട്ടറി), വീണ രാധാകൃഷ്ണൻ (വനിതാ വിഭാഗം കൺവീനർ), എൻ. പി. മുഹമ്മദാലി, ടി. എം. നിസാർ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), നസീർ താജ് (അസിസ്റ്റന്‍റ് ട്രഷറർ), വി. സി. തോമസ്, എൻ. കുഞ്ഞഹമ്മദ് (കോഡിനേറ്റർ), ജോയിസ് പൂന്തല (കലാ – സാഹിത്യ വിഭാഗം), സലാഹുദ്ധീൻ (കായിക വിഭാഗം), ബിജു അബ്ദുൽ റഷീദ്, വിജീഷ് (കലാ – സാഹിത്യ വിഭാഗം അസിസ്റ്റന്‍റ്) എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.

kareem-blangad-aneesh-radhakrishnan-indira-gandhi-veekshanam-forum-ePathram

എം. യു. ഇർഷാദ്, ഷുക്കൂർ ചാവക്കാട്, നിബു സാം ഫിലിപ്പ്, അബുബക്കർ മേലേതിൽ, ജയകൃഷ്ണൻ, ഷബീബ്, രജ്ഞിത്ത് പൊതുവാൾ, ജാഫർ അലി, ഷാനവാസ് സലിം, സിയാദ് അബ്ദുൽ അസീസ്, ദിലീപ് പട്ടുവം, യുഹാൻ തോമസ്സ്, സക്കരിയ്യ, ബൈജു ജോർജ്ജ്, ജോസി മാത്യു, സദക്കത്ത് പാലക്കാട്, സലിം ഇസ്മയിൽ എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ.

* Veekshanam Forum FB page 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

March 7th, 2022

panakkad-hyder-ali-shihab-thangal-ePathram
അബുദാബി : മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മത പണ്ഡിതനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങളുടെ നിര്യാണത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.

സമൂഹത്തിനും മുസ്ലീം സമുദായത്തിനും ഹൈദലി തങ്ങൾ ചെയ്ത സേവനം വില മതിക്കുവാന്‍ കഴിയാത്തതാണ്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ നിരവധി തവണ സന്ദർശിക്കുകയും ഭാരവാഹി കളുമായും പ്രവർത്ത കരുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഹൈദരലി ശിഹാബ് ങ്ങള്‍ എന്നും ഭാരവാഹികൾ അനുസ്മരിച്ചു.

അദ്ദേഹത്തിനു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സെന്‍ററില്‍ നടന്നു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ട്രഷറർ ബി. സി. അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അസംഘടിത ചെറുത്തു നിൽപ്പുകൾ സംഘടിതമാവണം.പി. സി. എഫ്.

February 13th, 2022

logo-peoples-cultural-forum-pcf-ePathram ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.

മീഡിയ വൺ, ഹിജാബ് വിഷയങ്ങളിൽ പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടി ക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷത്തിന്‍റെ ബഹിര്‍ സ്ഫുരണ ങ്ങളാണ് അടുത്ത കാലത്തായി രാജ്യത്തു കണ്ടു വരുന്നത്‌.

ഭരണ ഘടന യുടെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് വ്യക്തിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ ത്തിലാണ് ഭരണ ഘടന നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനാ തത്വങ്ങൾ നിർഭയം ലംഘിക്കുന്ന നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടിരിക്കു കയാണ്. സാധാരണക്കാരായ ജന മനസ്സുകളിൽ വെറുക്കപ്പെ ടേണ്ട പ്രതീകമായി ന്യൂന പക്ഷങ്ങളെ ഉയർത്തിക്കാട്ടുകയാണ് സംഘ പരിവാർ.

ഇതിന്‍റെ ഭാഗമാണ് കർണ്ണാടകയിലെ ഹിജാബ് വിവാദവും. ഇത്തരം നീക്കങ്ങൾക്ക് എതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയ അവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡണ്ട് അബ്ദുൽ സവാദ്, മാധ്യമ പ്രവർത്തകൻ അബ്ദു റഹ്മാൻ തിരുവോത്ത്, പി. ഡി. പി. സംസ്ഥാന നേതാക്കളായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, എം. എസ്. നൗഷാദ്, കെ. ഇ. അബ്ദുള്ള എന്നിവരും പി. സി. എഫ്. നേതാ ക്കളായ ദിലീപ് താമരക്കുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു. കെ. സിദ്ധീഖ്, ഫൈസൽ കറുകമാട്, ഐ. എസ്. എഫ്. പ്രതിനിധി അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിയമ സഹായ വെബ്ബിനാർ : സമദാനി ഉദ്ഘാടനം ചെയ്യും

September 16th, 2021

samadani-iuml-leader-ePathram
ദുബായ് : കെ. എം. സി. സി. ലീഗൽ സെൽ ഒരുക്കുന്ന നിയമ സഹായ വെബ്ബിനാർ, മുസ്ലീം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദു സ്സമദ് സമദാനി എം. പി. ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച യു. എ. ഇ. സമയം 2:30 മുതല്‍ 4:30 വരെ ZOOM ആപ്പ് വഴി ഓണ്‍ ലൈനായി നടക്കുന്ന വെബ്ബിനാറില്‍ രാജ്യത്ത് നിലവിൽ വന്ന പുതിയ വിസാ നിയമങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള ആശങ്കകള്‍ അകറ്റുവാനും മറ്റു വിഷയ ങ്ങളിൽ സൗജന്യ നിയമ ഉപദേശം തേടാനും ഉപകാര പ്പെടും വിധം പ്രഗല്‍ഭരായ നിയമ വിദഗ്ദർ പരിപാടി യില്‍ സംബന്ധിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

വിശദമായ വിവരങ്ങൾക്ക് : 04-27 27 773. (ദുബായ് കെ. എം. സി. സി. ഓഫീസ്), +971 50 946 5503 (അഡ്വ. മുഹമ്മദ് സാജിദ് – ജനറല്‍ കൺവീനര്‍).

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു
Next »Next Page » വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine