അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം ഖുറാൻ പാരായണ മത്സരം സംഘടി പ്പിക്കുന്നു.
ഇസ്ലാമിക് അഫയേഴ്സ് അതോറിറ്റി യുടെ അനുമതി യോടെ ജൂലായ് 19, 20, 21, 22 തിയതി കളിൽ രാത്രി 10.30 മുതൽ 12.30 വരെ യാണ് ഖുറാൻ പാരായണ മത്സരം നടത്തുന്നത്. നാല് ദിവസവും തറാവീഹ് നമസ്കാരാ നന്തരം ഐ. എസ്. സി. പ്രധാന ഒാഡിറ്റോ റിയ ത്തിലാണ് മത്സരം.
അബുദാബി എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് ഇസ്മായില്‍ അല്‍ ഖൂരി യുടെ മേല്‍ നോട്ട ത്തിലാണ് പരിപാടി നടക്കുക എന്ന് ഐ. എസ്. സി. യിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.
അബുദാബി എമിരേറ്റിൽ താമസ ക്കാരായ ഏഴു വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷ ന്മാർക്ക് നാല് വിഭാഗ ങ്ങളി ലായി നടക്കുന്ന ഖുറാൻ പാരായണ മത്സര ത്തിൽ പങ്കെടുക്കാം.
യു. എ. ഇ. മത കാര്യ വകുപ്പി ന്റെ നേതൃത്വത്തിൽ ഉള്ള ജഡ്ജിംഗ് പാനൽ ആയിരിക്കും വിജയി കളെ കണ്ടെത്തുക.
ഇന്ത്യാ സോഷ്യല്‍ സെന്റര്‍ മറ്റു റജിസ്റ്റേര്‍ഡ് സംഘടന കളുടെ സഹകരണ ത്തോടെ നടത്തുന്ന മത്സര ത്തില്‍ സംബന്ധി ക്കാൻ പൊതു ജനങ്ങൾക്ക് എത്തിച്ചേരു വാനായി അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നും വാഹന സൌകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട് എന്നും സംഘാട കര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 052 – 8111 627 എന്ന നമ്പരിൽ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, മതം