Saturday, December 6th, 2014

ഇന്ത്യാ ഫെസ്റ്റിനു വര്‍ണ്ണാഭമായ തുടക്കം

isc-india-fest-season-5-opening-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്ക മായി. യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

വര്‍ണ്ണാഭമായ പരിപാടി കളോടെ യാണ് പ്രത്യേകം സജ്ജ മാക്കിയ വേദി യില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസിഡര്‍ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്ന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കലാ പരിപാടി കളില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വ ത്തിലുള്ള മാജിക് ഷോ, തെരുവ് മാന്ത്രികന്‍ ഷംസുദ്ദീന്‍ ചെര്‍പ്പുള ശേരിയുടെ ‘ഗ്രീന്‍ മാംഗോ ട്രിക്ക്’ എന്ന ജാലവിദ്യ, പ്രഹ്ളാദ് ആചാര്യയുടെ ഷാഡോ പ്ളേ, ചാര്‍ലി ചാപ്ളിന്‍ ആക്ട് എന്നിവ നിറഞ്ഞ കൈയടി യോടെയാണ് കാണികള്‍ സ്വീകരിച്ചത്.

മൂന്നു ദിവസം നീണ്ടു നില്കുന്ന ഇന്ത്യാ ഫെസ്റ്റില്‍ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള നൂറിലധികം കലാകാര ന്മാരാണു കലാ സാംസ്കാരിക പരിപാടി കളുമായി അരങ്ങില്‍ എത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ ഭക്ഷണ വിഭവ ങ്ങള്‍ ലഭിക്കുന്ന നൂറോളം സ്റ്റാളുകളാണ് ഇന്ത്യാ ഫെസ്റ്റ് നഗരിയിലെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗവും. അബൂദബി മുനിസിപ്പാലിറ്റിയും ഇന്ത്യാ ഫെസ്റ്റില്‍ സഹകരി ക്കുന്നുണ്ട്. ഫെസ്റ്റിന്‍െറ ഭാഗമായി ഇമറാത്തി, ഈജിപ്ഷ്യന്‍, ലബനീസ് കലാരൂപങ്ങളും വരും ദിവസ ങ്ങളില്‍ അരങ്ങേറും. പത്തു ദിര്‍ഹം പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് ശനിയാഴ്ച രാത്രി നടക്കുന്ന നറുക്കെടു പ്പിലൂടെ പ്യൂഷെ കാര്‍ സമ്മാനമായി നല്‍കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine