ദുബായ് : സാധാരണ ക്കാരായ തൊഴിലാളികള്‍ താമസി ക്കുന്ന ഇരുനൂറ്റി അമ്പതോളം ലേബര്‍ ക്യാമ്പു കളില്‍ പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ് ചേഞ്ച് ഇഫ്താര്‍ ഒരുക്കി.
സജാ, സില പോലുള്ള വിദൂര സ്ഥല ങ്ങളടക്കം 250 കേന്ദ്ര ങ്ങളില്‍ ഇത്തവണ യു. എ. ഇ. എക്‌സ്‌ചേഞ്ചിലെ ജീവന ക്കാരും തൊഴി ലാളി കള്‍ക്കൊപ്പം നോമ്പു തുറന്നു. കഴിഞ്ഞ വര്‍ഷം 200 ക്യാമ്പു കളിലാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
ഇസ്ലാമിക വിജ്ഞാനത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി ഉള്‍പ്പെടെ വിവിധ മത്സര പരിപാടി കളും ആരോഗ്യ ബോധ വല്‍കരണ ക്ലാസ്സുകളും ഇഫ്താറിന് മുന്നോടി യായി ഓരോ സ്ഥല ത്തും സംഘടി പ്പിച്ചിരുന്നു.
യു. എ. ഇ. എക്‌സ്‌ചേഞ്ച് ബിസിനസ് അസോസി യേഷന്‍സ് ആന്‍ഡ് ഈവന്റ്‌സ് വിഭാഗം തലവന്‍ വിനോദ് നമ്പ്യാരുടെ നേതൃത്വ ത്തിലുള്ള സംഘ മാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, തൊഴിലാളി, ദുബായ്, വ്യവസായം, സാമൂഹ്യ സേവനം