അബുദാബി : യു. എ. ഇ. യുടെ രൂപീകരണത്തിന്റെ അൻപതാം വാർഷിക ആഘോഷ ത്തി ന്റെ ഭാഗമായി 2021ല്‍ ചൊവ്വ യിലേക്ക് ആളില്ലാ പേടകം അയയ്ക്കാന്‍ പദ്ധതി തയ്യാറാക്കു ന്നതി നായി ബഹിരാകാശ ഏജന്‍സി ക്കു രൂപം നല്‍കും. ഇതോടെ ചൊവ്വാ ദൌത്യത്തിനു തയ്യാറെ ടുക്കുന്ന ആദ്യത്തെ ഇസ്ലാമിക രാജ്യമായി യു. എ. ഇ. മാറും.
സ്വദേശി ശാസ്ത്രജ്ഞരുടെ നേതൃത്വ ത്തിൽ പുതിയ സാങ്കേതിക വിദ്യ കളെക്കുറിച്ചും ശൂന്യാകാശ പേടക ത്തെക്കുറിച്ചു മുള്ള പഠന ങ്ങള്‍ നടന്നു വരികയാണ്. ആറു കോടി കിലോമീറ്ററു കള്‍ താണ്ടി ഒന്‍പതു മാസം കൊണ്ട് ചൊവ്വ യിൽ എത്താൻ കഴിയുമെ ന്നാണ് ശാസ്ത്രജ്ഞ രുടെ കണക്കു കൂട്ടൽ.
നിലവില്‍ അല്‍ – യാഹ് സാറ്റലൈറ്റ് കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ ഉപഗ്രഹ ഡാറ്റ, ടെലി വിഷന്‍ സംപ്രേക്ഷണ കമ്പനി യും തുറയ്യ സാറ്റലൈറ്റ് ടെലി കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ മൊബൈല്‍ ഉപഗ്രഹ വാര്‍ത്താ വിനിമയ കമ്പനിയും ദുബായ്സാറ്റ് എന്ന പേരില്‍ നാവി ഗേഷന്‍ സംവിധാനവും യു. എ. ഇ സ്ഥാപിച്ചിട്ടുണ്ട്.
- pma