അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ അഞ്ചാമത് ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ 4 വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെയും അബുദാബി നഗര സഭ യുടെയുംസഹകരണ ത്തോടെ നടക്കുന്ന’ഇന്ത്യാ ഫെസ്റ്റ്’ സീസന്‍ അഞ്ചില്‍, ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെ പൈതൃക കലാ സാംസ്കാരിക പരിപാടികളും ഭക്ഷ്യ മേള യുമായാണ് അവതരി പ്പിക്കുക.
ഇന്ത്യാ ഫെസ്റ്റ് ആദ്യ ദിനം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്കുന്ന മാജിക് ഷോ ആയിരിക്കും. ദക്ഷിണേന്ത്യ യില്‍ നിന്നെത്തിയ തെരുവ് മജീഷ്യന്മാരുടെ പ്രകടന മായിരിക്കും ഇതിലെ പ്രധാന ആകര്‍ഷണം.
അന്യം നിന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന തെരുവ് മാജിക്ക് എന്ന ശാഖയെ കൈ പിടിച്ചു യര്‍ത്തുക എന്ന ലക്ഷ്യവു മായാണ് ഇത്ത വണ ഇന്ത്യാ ഫെസ്റ്റിലെ മാജിക്കുകള്‍ ചിട്ട പ്പെടുത്തി യിരിക്കുന്ന തെന്ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ മുതുകാട് വ്യക്തമാക്കി.
പരമ്പരാഗത ഇന്ത്യന്‍ മാജിക്കിലെ ‘ഗ്രീന്‍ മാംഗോ ട്രിക്ക്’ ആണ് ഒന്നാമത്. ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരിയാണ് അവതരിപ്പിക്കുന്നത്. തെരുവ് മജീഷ്യനായ ഇദ്ദേഹം സംഗീത നാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്‌കാരം നേടിയ ഒരേയൊരു തെരുവ് മജീഷ്യനാണ്.
കര്‍ണാടക സ്വദേശി യായ പ്രഹ്ലാദ് ആചാര്യ അവതരി പ്പിക്കുന്ന ‘ഷാഡോ പ്ലേ’ ആണ് രണ്ടാമത്. ദേശീയോദ്ഗ്രഥന രീതി യിലാണിത് അവതരിപ്പിക്കുക. ചാര്‍ളി ചാപ്ലിന്‍ ശൈലി യിലുള്ള ‘കോമഡി മാജിക്കാണ്’ മൂന്നാമത്. തമിഴ്‌നാട് സ്വദേശി യോനയാണ് ഇത് അവതരിപ്പിക്കുക.
രണ്ടാം ദിവസം തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേള, ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം അവതരി പ്പിക്കുന്ന വിവിധ സംസ്ഥാന ങ്ങളിലെ നാടന്‍ കലാ രൂപങ്ങള്‍ എന്നിവ യും അരങ്ങിലെത്തും. പത്ത് ദിര്‍ഹം പ്രവേശന കൂപ്പണ്‍ നറുക്കിട്ട് വിജയികള്‍ ആവുന്നവര്‍ക്ക് പ്യൂഷെ കാര്‍ സമ്മാനമായി നല്‍കും.
ഗോപിനാഥ് മുതുകാട്, ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജാന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, ട്രഷറര്‍ റഫീഖ്, മാത്യു ജോസ് മാത്യു, ഷിജില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.