അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ കുട്ടികൾക്കായി ഒരുക്കിയ ‘സമ്മർ ഫ്രോസ്റ്റ്’ എന്ന വേനലവധി ക്യാമ്പിനു വർണ്ണാഭമായ തുടക്കം.
കുട്ടികളിലുള്ള കലാ കായിക സാഹിത്യ അഭിരുചി കളെ കണ്ടെത്തി പ്രോത്സാഹി പ്പിക്കുവാനും ഈ വേനൽ അവധി ക്കാലം കൂടുതൽ ക്രിയാത്മക മായി ഉപയോഗി ക്കാനും ലക്ഷ്യ മിട്ടാണ് ഡോക്ടർ രാജാ ബാലകൃഷ്ണന്റെ നേതൃത്വ ത്തിൽ സമ്മർ ഫ്രോസ്റ്റ് സംഘടിപ്പിച്ചി ട്ടുള്ളത്.
കൂടാതെ പഠന വിഷയ ങ്ങളിൽ കൂടുതൽ പ്രോത്സാഹനം ആവശ്യമായ കുട്ടികൾക്ക് വിവിധ ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്കും.
ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. വിനോദ്, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ നായർ, ഷിജിൽ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. ‘സമ്മർ ഫ്രോസ്റ്റ്’ ആഗസ്റ്റ് 28 വരെ നീണ്ടു നില്ക്കും.






























