അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യുമായി സഹകരിച്ച് നടത്തുന്ന സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് അബുദാബി ഓഫിസേഴ്സ് ക്ലബ്ബില്‍ നടക്കും.
യു. എ. ഇ. യിലെ 24 ഇന്ത്യന്‍ ടീമുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍ സെവന്‍സ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു ആരംഭിക്കും. ടൂര്‍ണ മെന്‍റില്‍ 20000 ദിര്‍ഹ മാണ് സമ്മാന ത്തുക യായി നല്‍കുന്നത്.
ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍,സ്പോര്‍ട്സ് സെക്രട്ടറി സിയാദ് കമറുദ്ദീന്‍, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ബിജി തോമസ്, ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സി. ഇ. ഓ. കമറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.