അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.)പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്തു അധികാര ത്തിലേറി. പ്രസിഡന്റ് സ്ഥാന ത്തേക്ക് എതി രി ല്ലാതെ എം. തോമസ് വർഗ്ഗീസ് തെരഞ്ഞെ ടുക്ക പ്പെട്ടു.
പ്രസിഡന്റ്, ട്രഷറർ, അസ്സിസ്റ്റന്റ് ട്രഷറർ, സ്പോർട്സ് സെക്രട്ടറി തുടങ്ങിയ ആറ് സ്ഥാന ങ്ങളിൽ ഈ വർഷം മത്സരം ഉണ്ടായി രുന്നില്ല. എതിർ സ്ഥാനാർ ത്ഥി കൾ ഇല്ലായി രുന്നതിനാൽ ജനറൽ ബോഡി യിൽ ഇവരെ വിജയി കളായി പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി ജോൺ പി. വർഗ്ഗീസ്, ട്രഷറർ എൻ. കെ. ഷിജിൽ കുമാർ, വൈസ് പ്രസിഡന്റ് രാജൻ സക്കറിയ, അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ. എം. സന്തോഷ്, കായിക വിഭാഗം സെക്രട്ടറി മാരായി എ. എം. നിസാർ, കെ. ആർ. പ്രകാശൻ, എന്റർ ടെയിൻമെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ തുടങ്ങിയ വരാണ് പ്രധാന സ്ഥാന ങ്ങളി ലേക്ക് തെരഞ്ഞെ ടുക്ക പ്പെട്ടവർ.
ജനറൽ ബോഡി യിൽ പുതിയ ഭരണ സമിതി യുടെ അംഗീ കാര ത്തോടെ അലോക് തുതേജ യെ ഓഡിറ്റർ ആയി നാമ നിർദ്ദേശം ചെയ്തു.
ഈ കമ്മിറ്റി യിൽ ഭൂരി ഭാഗം എല്ലാ വരും മലയാളി കൾ ആണെന്നുള്ളത് ഗൾഫിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് മലയാളി കളുടെ സജീവത യാണ് തെളി യിക്കു ന്നത്.