അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അഞ്ചാം ദിവസം, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അവതരി പ്പിച്ച ‘പാവങ്ങൾ’ എന്ന നാടകം അരങ്ങേറി.
വിക്ടര്‍ ഹ്യൂഗോ യുടെ ‘പാവങ്ങള്‍’ (les miserables) എന്ന നോവലിലെ പ്രധാന മുഹൂ ര്‍ത്ത ങ്ങള്‍ കോര്‍ത്തിണക്കി പ്രവാസ ലോകത്തെ ശ്രദ്ധേയ നായ നാടക പ്രവർത്തകൻ സാദിജ് കൊടിഞ്ഞി യാണ് ഈ നാടകം സംവിധാനം ചെയ്ത് അരങ്ങിൽ എത്തി ച്ചത്.
തടവു പുള്ളി യായിരുന്ന ജീന്‍ വാല്‍ജിന്‍, ക്രൂരനായ ‘ഴവേര്‍’ എന്ന ഇന്‍സ്പെക്ട റില്‍ നിന്നും രക്ഷ പ്പെട്ട് താന്‍ വസിക്കുന്ന ഒരു പ്രദേശ ത്തിന്റെ മേയര്‍ വരെ ആവുന്നു. ഒരു സാധാ രണ ക്കാരി യായ സ്ത്രീയും മകളും ജീവിത ത്തിലേക്ക് കടന്നു വരുന്ന തോടെ ജീന്‍ വാല്‍ജി ന്റെ ജീവിതം അവര്‍ ക്കു വേണ്ടി യുള്ള തായി മാറുക യാണ്.
സൃഷ്ടിച്ചെടുത്ത കുറ്റ ങ്ങളുടെ പേരില്‍ വേട്ട യാടി ക്കൊണ്ടി രിക്കുന്ന നീതി ന്യായ വ്യവ സ്ഥ കള്‍. ശിക്ഷ അനുഭവിച്ചു കഴി ഞ്ഞാലും തുടര്‍ ന്നും കുറ്റ വാളി യായി കാണുന്ന സമൂഹ വും, അഴിക്കുള്ളി ലാക്കു വാന്‍ കാരണ ങ്ങള്‍ മെന ഞ്ഞു പതു ങ്ങി യിരി ക്കുന്ന ഭരണ കൂടവും ഇവയെല്ലാം മാനുഷി കത ചോര്‍ത്തി ക്കളയു വാന്‍ മാത്രമേ ഉപകരി ക്കുക യുള്ളൂ എന്ന താണ് നാടക ത്തിന്റെ പ്രമേയം.
ജീന്‍ വാല്‍ജിന്‍, മേയര്‍ മെഡ് ലൈന്‍, ഫുഷല്‍ വാംഗ് രണ്ടാമന്‍ എന്നീ വേഷ ങ്ങളിൽ ഷറഫ് നേമം, കോസാറ്റ്, ഫാറ്റിന എന്നീ കഥാ പാത്ര ങ്ങളു മായി ആദിത്യ പ്രകാശ്, ഴവേര്‍ എന്ന കഥാ പാത്ര മായി ഹരി അഭിനയ, ബിഷപ്പ്, വക്കീല്‍, ഗുല്‍ നോര്‍മന്‍ എന്നീ വേഷ ങ്ങളിലൂടെ സലീം ഹനീഫ, എന്നിവർ ശ്രദ്ധേയ മായ പ്രകടന മാണ് കാഴ്ച വെച്ചത്.
നീലിമ ഉണ്ണി കൃഷ്ണന്‍, റസല്‍ മുഹമ്മദ് സാലി, അനൂപ് കുര്യന്‍, വിജയന്‍ തിരൂര്‍, സലിം ടി, ഇസ്മയില്‍ തിരൂര്‍, സത്താര്‍ ഉണ്യാല്‍, മമ്മൂട്ടി, അവ്സ സാജിദ്, അഷറഫ് ആലങ്കോട്, ജോയ് തണങ്ങാടൻ എന്നിവരും തങ്ങളുടെ റോളുകള്‍ മികവുറ്റ താക്കി.
നാടകോല്‍സവ ത്തിലെ ആറാം ദിവസ മായ ഡിസംബര്‍ 27 ഞായറാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി യുവ കലാ സാഹിതി ഒരുക്കുന്ന ‘മെറൂണ്‍’ എന്ന നാടകം അര ങ്ങില്‍ എത്തും.