അബുദാബി : ഐ. എസ്. സി. സമ്മർ ക്യാമ്പ് ‘sizzlin’ എന്ന പേരില്‍ അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ അങ്കണ ത്തില്‍ തുടക്കം കുറിച്ചു. എട്ടു വയസ്സു മുതല്‍ പതിനേഴു വയസ്സു വരെ പ്രായ മുള്ള വരും വിവിധ വിദ്യാലയ ങ്ങളിൽ നിന്നുള്ള വരു മായ എൺപ തോളം കുട്ടി കളാണ് ക്യാമ്പില്‍ ഉള്ളത്.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ ക്യാമ്പി ന്റെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൺ കെ. ജേക്കബ്ബ്, വൈസ് പ്രസി ഡണ്ട് എസ്. എൻ. രാധാ കൃഷ്ണൻ, ക്യാമ്പ് ഡയറ ക്ടർ എൻ. കെ. ഷിജിൽ കുമാര്‍, കായിക വിഭാഗം സെക്രട്ടറി കെ. ആർ. പ്രകാശൻ, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോർജ്ജ്, സാഹിത്യ വിഭാഗം സെക്രട്ടറി സി. എച്ച്. മൻസൂർ അലി തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
പരിസ്ഥിതി പഠന ത്തിന്റെ ഭാഗ മായി ‘പ്രകൃതിക്ക് തണൽ’ എന്ന ആശയ ത്തിൽ ആദ്യ ദിനം കുട്ടി കൾ ഓരോ ചെടി വീതം നട്ടു. 21 ദിവസ ത്തിനു ശേഷം ഈ ചെടി കളു ടെ വളർച്ച പരി ശോധി ക്കുകയും sizzlin സമ്മർ ക്യാമ്പ് സമാപി ക്കുന്ന തോടെ ഈ ചെടി കള്‍ കുട്ടി കൾക്ക് നൽകു കയും ചെയ്യും.
കുട്ടി കൾ ക്ക് നേരെ യുണ്ടാ വുന്ന കുറ്റ കൃത്യ ങ്ങ ളെ ക്കുറി ച്ചുള്ള ബോധ വത്ക രണ ക്ലാസ്സു കള്‍ അബു ദാബി കമ്യൂ ണിറ്റി പോലീസു മായി സഹ കരിച്ച് കൊണ്ട് ക്യാമ്പില്‍ ഒരുക്കും. ഓരോ ചുമതലകൾ കുട്ടി കൾക്ക് നൽകി അവരെ ക്കൊണ്ടു തന്നെ കാര്യ ങ്ങൾ ചെയ്യി ക്കുന്ന രീതി യിലാണ് ക്യാമ്പ് മുന്നോട്ടു പോവുക.
കഥ, കവിത, സംഗീതം, നാടക അവത രണം, ഫോട്ടോ ഗ്രാഫി, ബാഡ്മിന്റൺ, ടെന്നീസ്, നീന്തൽ തുട ങ്ങിയ വയില്‍ പരിശീലനം, ഭക്ഷ്യ- പാനീയ നിർമ്മാ ണ യൂണി റ്റു കളി ലേക്ക് സന്ദർശനം, വിനോദ കേന്ദ്ര ങ്ങളി ലേക്ക് സന്ദർ ശനം എന്നിവ ‘sizzlin’ സമ്മർ ക്യാമ്പി ന്റെ ഭാഗ മായി ഉണ്ടാവും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കുട്ടികള്‍, വിദ്യാഭ്യാസം