അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവ ത്തിൽ അബു ദാബി ഭവൻസ് മികച്ച സ്കൂൾ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അപർണ്ണ മണിലാല്‍, ദുബായ് പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘു എന്നിവരെ കലാതിലകം ആയി പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാ ദേവന്‍ കലാ പ്രതിഭ പുരസ്കാരവും കരസ്ഥ മാക്കി.
അഞ്ചു വേദി കളിലായി നടന്ന യുവ ജനോ ത്സവ ത്തിൽ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസ്സി, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങീ നൃത്ത ഇന ങ്ങളും കർണ്ണാടക സംഗീതം, ഹിന്ദു സ്ഥാനി, ലളിത ഗാനം, ചലച്ചിത്ര ഗാനം, കരോക്കെ, ഉപ കരണ സംഗീതം, തുടങ്ങീ സംഗീത ഇന ങ്ങളും മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നിങ്ങനെ 21 വ്യത്യസ്ഥ ഇന ങ്ങളി ലായി 500 ല്‍ അധികം വിദ്യാർ ത്ഥി കൾ മാറ്റു രച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കുട്ടികള്‍, വിദ്യാഭ്യാസം, സംഗീതം