
ഷാർജ : ഇന്ത്യൻ അസോസ്സിയേഷൻ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന നാലാമത് അന്താ രാഷ്ട്ര ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും 2019 മാർച്ച് 15, 16 (വെള്ളി, ശനി) ദിവസ ങ്ങളിൽ ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും.
പൂർണ്ണ മായും യു. എ. ഇ. യിൽ ചിത്രീ കരിച്ച 20 മിനി റ്റുള്ള ചിത്ര ങ്ങളാണ് അവാർഡു കൾക്ക് പരിഗ ണിച്ചി ട്ടുള്ളത്. മികച്ച ചിത്രം, മികച്ച സംവി ധായ കൻ, മികച്ച നടി – നടൻ അടക്കം ഒമ്പത് അവാർഡു കൾ നൽകും.
ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലി ശേരി യാണ് വിധി കർത്താവ്. കേരള ചലച്ചിത്ര അക്കാദമി തെരഞ്ഞെടുത്ത ഹ്രസ്വ ചിത്ര ങ്ങൾ വെള്ളിയാഴ്ച യും ശനി യാഴ്ച യുമായി പ്രദർശി പ്പിക്കും.



അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.





























