അബുദാബി : ഭരത് മുരളി നാട കോത്സവത്തി ലെ നാലാം ദിവസം അബുദാബി സോഷ്യല്‍ ഫോറം അവതരി പ്പിച്ച ‘അമ്മ മലയാളം’ എന്ന നാടകം അരങ്ങില്‍ എത്തി. മാതൃ ഭാഷയെ അതിരറ്റ് സ്നേഹിച്ച ഒരു കവി യുടെ ജീവി തത്തി ലൂടെ യാണ് ഈ നാടകം മുന്നേറുന്നത്. തെറ്റി ദ്ധാരണ കള്‍ മൂലം കുടുംബ ജീവിത ത്തില്‍ ഉണ്ടാക്കുന്ന പൊരുത്ത ക്കേടു കളും അതില്‍ നിന്നും കര കയറു ന്നതു മായ മുഹൂര്‍ത്ത ങ്ങളി ലൂടെ യാണ് ‘അമ്മ മലയാളം’ എന്ന സാമൂഹ്യ സംഗീത നാടകം അവതരി പ്പിച്ചത്.
മുരളി കൃഷ്ണ രചന നിര്‍വ്വഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകന്‍ ഷാജി സുരേഷ് ചാവക്കാട്. നന്‍മ തിന്‍മ കളുടെ കണ ക്കു കൂട്ടലില്‍, എന്തെല്ലാം ദുരിത ങ്ങള്‍ അനുഭവി ക്കേണ്ടി വന്നാലും, സത്യം വിജയി ക്കുക തന്നെ ചെയ്യും എന്ന് നാടകം ബോദ്ധ്യ പ്പെടുത്തുന്നു.
വക്കം ജയ ലാല്‍, ഷാഹിധനി വാസു, ഷിബു വര്‍ഗീസ് , അജയ് പാര്‍ത്ഥ സാരഥി, പി. ടി. റഫീഖ്, സന്തോഷ് സദാശിവം, സുഭാഷ്, സജീവ്, ജാഫര്‍ തെന്നല, മഹേഷ് കുമാര്‍ ശുക പുരം, ഐശ്വര്യ ജയലാല്‍, കരീന ശിവരാജ് എന്നിവര്‍ വിവിധ കഥാ പാത്ര ങ്ങള്‍ക്കു ജീവനേകി.
നാടകോല്‍സവം അഞ്ചാം ദിവസമായ ഡിസംബര്‍ 24 വ്യാഴാഴ്ച അല്‍ ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അവതരിപ്പിക്കുന്ന “പാവങ്ങള്‍ ” എന്ന നാടകം അവതരിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം