അബൂദാബി : സ്കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം അബുദാബി യിലെ രണ്ടായിര ത്തോളം കുട്ടി കളുടെ ഭാവി അനിശ്ചിതത്വ ത്തിലായി.
തലസ്ഥാന നഗരി യിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളു കള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഇന്ത്യന്‍ സ്കൂള്‍ മാനേജു മെന്റുകള്‍ ഇക്കാര്യം രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചിരി ക്കുകയായിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളിലെയും ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെയും വിദ്യാര്‍ഥിക ളുടെ ഭാവിയാണ് അനിശ്ചിത ത്വത്തില്‍ ആയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിനു ഒന്നര മാസം മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ അധികാരി കളില്‍നിന്ന് നിരുത്തര വാദപരമായ മറുപടിയാണ് രക്ഷി താക്കള്‍ക്ക് ലഭിക്കുന്നത്.
മുന്‍ അംബാസഡര്‍ എം. കെ. ലോകേഷിന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാന ങ്ങള്‍ക്കായുള്ള പ്രവര്‍ത്തന ങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എം. കെ. ലോകേഷിന്റെ സ്ഥലംമാറ്റം, സ്കൂള്‍ വിഷയംപരിഹരിക്കുന്ന തിനെ ബാധിച്ചു. പുതിയ അംബാസിഡര്‍ ടി. പി. സീതാറാമിനോട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഠിക്കാനുള്ള സാവ കാശം അദ്ദേഹ ത്തിനു ലഭിച്ചിട്ടില്ല.
ഏപ്രിലില്‍ സ്‌കൂള്‍ തുറക്കാനാവില്ല എന്ന മുന്നറിയിപ്പുള്ള ബോര്‍ഡ് സ്‌കൂളു കള്‍ക്ക് മുന്നില്‍ സ്ഥാപി ച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് അബുദാബി യില്‍ അയ്യായിരത്തോളം അധിക സീറ്റു കളുടെ ആവശ്യകതയാണ് ഉള്ളത്. അതു കൊണ്ട് തന്നെ ഈ സ്കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ തങ്ങളുടെ മക്കളെ നാട്ടിലേക്ക് അയക്കുക എന്ന പോവഴി മാത്രമേ രക്ഷിതാക്കളുടെ മുന്നിലുള്ളൂ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം