അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷികം ആഘോഷിച്ചു

December 5th, 2012

ദുബായ് : പശ്ചാത്യ ഭാഷയുടെ അമിത സ്വാധീനം മൂലം മലയാള ഭാഷയ്ക്ക് വേണ്ടത്ര അംഗീകാരം മലയാളികള്‍ നല്കുന്നില്ല എന്ന് ചിത്രകാരന്‍ പ്രൊഫ. സി. എല്‍. പൊറിഞ്ചു കുട്ടി പറഞ്ഞു.

അക്ഷരം സാംസ്‌കാരിക വേദി യുടെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ കവിതാ പുരസ്‌കാര ദാനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

യോഗത്തില്‍ രമേഷ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിദ്യാര്‍ത്ഥി കള്‍ക്കുള്ള സമ്മാന വിതരണവും കാന്‍സര്‍ രോഗി കള്‍ക്കായുള്ള സ്‌നേഹ സാന്ത്വനം പദ്ധതി ലോഗോ പ്രകാശനവും നടന്നു.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ സാഹിത്യകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഷെംജി എലൈറ്റ്, അഭിലാഷ് വി. ചന്ദ്രന്‍, ഏഴിയില്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

ചെയര്‍മാന്‍ മഹേഷ് പൗലോസ് സ്വാഗതവും സെക്രട്ടറി ലക്ഷ്മി ദാസ് മേനോന്‍ നന്ദിയും പറഞ്ഞു. ഡോണ്‍ ഡേവിഡ്, സന്തോഷ് വര്‍ഗീസ്, റോയ് എ.ജെ., ബോര്‍ജിയോ ലൂവിസ്, വിഷ്ണു ദാസ് എന്നിവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വീക്ഷണം സാഹിത്യ മത്സരങ്ങൾ നവമ്പർ 16ന്

November 12th, 2012

അബു ദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം, സ്കൂൾ കുട്ടികൾക്കായി നടത്തി വരുന്ന സാഹിത്യ മത്സരങ്ങൾ നവമ്പർ 16 ന് വൈകുന്നേരം 3 മണിമുതൽ മുസ്സഫ യിലുള്ള അബു ദാബി മലയാളി സമാജം അങ്ക ണത്തിൽ വച്ച് നടക്കും.

അപേക്ഷ ഫോറം സമാജം, കെ. എസ്. സി., ഐ. എസ്. സി., ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിൽ ലഭിക്കും.

വിശദ വിവരങ്ങൾക്ക് 055- 79 78 796 – 050 67 13 905 – 050 51 51 365.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2nd, 2012

efia-school-keralappiravi-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന മലയാള ഗാനങ്ങളും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ചിത്ര രചനാ മല്‍സര ങ്ങളും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.

മലയാള വിഭാഗം അദ്ധ്യാപകരായ നിഷാ നെപ്പോളിയനും സീമാ രാജേഷും പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.

keralappiravi-celebration-efia-school-ePathram

സ്കൂള്‍ അസംബ്ലിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ വൈസ് പ്രിസിപ്പല്‍ ശ്രീമതി. വിനായകി കേരളപ്പിറവി അഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുത്ത് ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്പ ശാല അബുദാബി യില്‍

October 17th, 2012

അബുദാബി : തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥി കള്‍ക്കും യൂത്ത് ഇന്ത്യ അബുദാബി ഘടകം ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.

പ്രൊഫഷണല്‍ CV തയ്യാറാക്കല്‍, ഇന്റര്‍വ്യൂ എന്നീ വിഷയ ങ്ങളില്‍ സെഷനുകള്‍ നടത്തുന്ന താണ്. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 38 74 562, 050 50 49 903

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി

October 9th, 2012

അബുദാബി : മാനസിക, ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് (എം. ആര്‍. സി. എച്ച്) സ്‌പെഷല്‍ സ്‌കൂളിന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എം. ആര്‍. സി. എച്ച്. ഡയറക്ടര്‍മാരായ വി. ടി. വി. ദാമോദരനും ടി. പി. ഗംഗാധരനും ചേര്‍ന്ന് കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബിന് നിവേദനം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാര്‍ട്ട് ഫാമിലി : സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം
Next »Next Page » മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക് »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine