ദുബായ് : യു. എ. ഇ. യിലെ കൌമാര പ്രതിഭ കള്ക്കായി ഷാര്ജ യുണിവേഴ്സിറ്റിയും ടീന്സ് ഇന്ത്യയും സംയുക്ത മായി സംഘടിപ്പിച്ച മൂന്നാമത് ടീന് സമ്മിറ്റ് മുഖ്യ ആകര്ഷണ മായ ടീന്സ്റ്റാര് മത്സര ത്തില് ഷാര്ജ ഇന്ത്യന് സ്കൂളിലെ ഫാത്തിമ നിദ വിജയിച്ചു.
എഴുപത്തി അഞ്ചോളം സ്കൂളു കളില് നിന്നും വിവധ കലാ സാംസ്കാരിക – സാമൂഹിക സംഘടന കളില് നിന്നുമായി ആയിര ത്തില് അധികം കൌമാര ക്കാര് പങ്കെടുത്ത ടീന്സ് സമ്മിറ്റിലെ ശ്രദ്ധേയ മായ ഇനം ആയിരുന്നു ടീന് സ്റ്റാര്.
മത്സര ത്തില് എഴുത്തു പരീക്ഷ, സ്വയം പരിചയപ്പെടുത്തല്, ഗ്രൂപ്പ് ഡിസ്കഷന്, മള്ട്ടി ടാസ്കിംഗ്, ട്രഷര് ഹണ്ട്, റോള് പ്ലേ, പാനല് ഇന്റര്വ്യു എന്നിങ്ങനെ വിവിധ ഘട്ട ങ്ങളിലായി മത്സരാര്ഥി കളുടെ വ്യത്യസ്തമായ കഴിവുകള് പരിശോധിക്കാന് അവസരം ഒരുക്കിയിരുന്നു.
മത്സരത്തില് പങ്കെടുത്ത ഇരുപത്തി അഞ്ചോളം പ്രതിഭ കളില് നിന്ന് വിവിധ ഘട്ട ങ്ങളിലെ എലിമിനേഷനു ശേഷം ഫൈനലില് എത്തിയ ഷാര്ജ പ്രോഗ്രസീവ് സ്കൂളിലെ ഷാരോണ് ബിജു ജോര്ജ്, ദുബായ് ഔവര് ഓണ് സ്കൂളിലെ പൂജ വിനോദ് എന്നിവരോട് മാറ്റുരച്ചാണ് നിദ വിജയിയായത്. കാസര്കോഡ് ചെമ്മനാട് സ്വദേശി അഹമ്മദ് മുനീറി ന്റെയും സഫൂറ യുടേയും മകളാണ് ഫാത്തിമ നിദ.
യൂത്ത് ഇന്ത്യ നേതൃത്വം നല്കിയ ടീന് സ്റ്റാര് മത്സര ത്തിലെ വിജയിക്ക് വിസ്ഡം ബിസിനസ് സ്കൂള് ഫ്രീസോണ് കാമ്പസ് പ്രിന്സിപ്പാള് പ്രൊഫ. മുഹമ്മദ് അബ്ദുല് റഹ്മാന് സമ്മാന ദാനം നടത്തി.