അബുദാബി : പഠനം മധുരിത മാക്കാനും വിദ്യാഭ്യാസ ജീവിതം ആഘോഷം ആക്കാനുമുള്ള സന്ദേശം പകര്‍ന്ന് എമിറേറ്റ്സ് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച എജുക്കേഷന്‍ ഒറിയന്‍േറഷന്‍ ക്യാമ്പ് ‘ഫിയസ്റ്റ 2013’ ശ്രദ്ധേയമായി.
വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ സര്‍ഗ വാസനകളെ തിരിച്ചറിഞ്ഞ് പരിപോഷി പ്പിക്കുന്നതിന് ഉതകുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ‘പോസിറ്റീവ് പേഴ്സണാലിറ്റി’ എന്ന വിഷയ ത്തിലൂടെ എക്സസ് ഇന്ത്യ ഡയറക്ടര്‍ സി. ടി. സുലൈമാന്‍ അവതരിപ്പിച്ചു. തൊഴില്‍ മേഖല യിലെ നവീന സാധ്യതകളും അവയെ പ്രയോജന പ്പെടുത്തേണ്ട രീതികളും വിശദ മാക്കുന്ന കരിയര്‍ ഗൈഡന്‍സ് സെഷനും അദ്ദേഹം നേതൃത്വം നല്‍കി.
വിദ്യാഭ്യാസ രംഗ ത്തെ നൂതന പ്രവണത കളെ പരിചയ പ്പെടുത്തുന്ന ‘മൈ ഐഡന്‍റിറ്റി’ എന്ന വിഷയം മോഡല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. വി. അബ്ദുല്‍ റഷീദ് അവതരി പ്പിച്ചു. ‘പേരന്‍റിങ്’ എന്ന വിഷയ ത്തില്‍ സാമൂഹിക മനഃശാസ്ത്ര ജ്ഞന്‍ എ. എം. ഇബ്രാഹിം പ്രഭാഷണം നിര്‍വഹിച്ചു.
എല്‍. കെ. ജി. തലം മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥി കളെയും അവരുടെ രക്ഷിതാക്കളെയും ഉദ്ദേശിച്ചുള്ള ക്യാമ്പ് ഫല വത്തായ വിദ്യാഭ്യാസ – തൊഴില്‍ മാര്‍ഗ നിര്‍ദേശ ങ്ങള്‍ പകര്‍ന്നു നല്‍കി.
വിദ്യാര്‍ഥി കളുടെ പങ്കാളിത്തം കൊണ്ട് സജീവമായ ആക്ടിവിറ്റി സെഷനുകള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. 160 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് കെ. വി. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ഒരുമനയൂര്‍ സ്വാഗതവും അബ്ദുല്ല നദ്വി നന്ദിയും പറഞ്ഞു.