ഷാര്‍ജ : ജനസംഖ്യ യുടെ അന്‍പത് ശതമാന ത്തിലേറെ വരുന്ന സ്ത്രീ സമൂഹ ത്തിന്റെ ശാക്തീകരണ ത്തിലൂടെ അല്ലാതെ ഇന്ത്യ പുരോഗതി പ്രാപിക്കുകയില്ല എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എസ് ബിജി മോള്‍ എം എല്‍ എ പ്രസ്താവിച്ചു.
യുവ കലാ സാഹിതി പെണ്‍കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ‘അധികാര വഴികളിലെ സ്ത്രീസാന്നിധ്യം’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്‍.
ഭൂമിയിലേക്ക് വരുന്ന കാലം തൊട്ടേ ‘വല്ലവീട്ടിലും പൊറുക്കണ്ട വളായ’ പെണ്‍കുട്ടി, ചെയ്തു കൂടാത്ത കാര്യ ങ്ങളൂടെ പട്ടിക തന്നെയാണ് പെണ്‍കുട്ടിയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ഏറ്റവും പ്രാഥമികമായ അധികാര ഘടനയായ കുടുംബ ത്തില്‍ നിന്നും ആരംഭി ക്കേണ്ടിയി രിക്കുന്നു സ്ത്രീയുടെ അധികാര ത്തിനായുള്ള പോരാട്ടങ്ങള്‍.
പുരുഷ കേന്ദ്രീകൃത സമൂഹ ത്തിന്റെ ഭിക്ഷ യായ സുരക്ഷ യല്ല മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യവും തുല്യതയും അധികാര ത്തിലെ പങ്കാളിത്തവു മാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗം കണ്‍വീനര്‍ നമിത സുബീര്‍ പറഞ്ഞു. ശ്രീലത അജിത്ത് മോഡറേറ്റര്‍ ആയിരുന്നു.
വിഷയ ത്തില്‍ റോസ്ലി ജഗദീഷ്, അഡ്വ. ബിന്ദു എസ്. ചേറ്റൂര്‍, ഡോ. അനിതാ സുനില്‍കുമാര്‍, ഷീബ ഷിജു, പ്രൊഫ. സുലീന ഹരി എന്നിവര്‍ സംസാരിച്ചു. ഷാമില അക്ബര്‍ സ്വാഗതവും ബിന്ദു സതീഷ് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സ്ത്രീ, സ്ത്രീ വിമോചനം