ഇന്റര്‍നെറ്റ് സുരക്ഷ : ബോധവത്കരണ സമ്മേളനം

August 30th, 2013

logo-disk-foundation-ePathram അബുദാബി : ഇന്റര്‍നെറ്റിലെ അശ്ലീലവും സംസ്‌കാര ശൂന്യ വുമായ കാഴ്ചകളിലൂടെ വഴി തെറ്റിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ക്കായി പ്രത്യേക ബോധ വല്‍ക്കരണ സമ്മേളനം സെപ്തംബര്‍ 2, 3 തീയ്യതി കളില്‍ ഡല്‍ഹി യില്‍ നടക്കുമെന്ന് ‘ഡിസ്‌ക് ഫൗണ്ടേഷന്‍’ സ്ഥാപകനും സി. ഇ. ഓ. യുമായ മുഹമ്മദ് മുസ്തഫ അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ലോകത്ത് ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് അശ്ലീലം പിഞ്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുകയും അതിലുപരി സമൂഹത്തെ നശിപ്പിച്ചു കൊണ്ടിരിക്കുക യുമാണ്. ഇത്തരം പ്രവണത വര്‍ധിച്ചു വരുന്നതിനു പിന്നില്‍ കോടി ക്കണക്കിന് രൂപ യുടെ വന്‍ വ്യവസായം തന്നെയാണ് നടക്കുന്നത്.

ലോകം ഇതു തിരിച്ചറിഞ്ഞു വിവിധ മാര്‍ഗ്ഗ ങ്ങളിലുടെ തടയാന്‍ ശ്രമിക്കുന്നു എങ്കിലും ഇന്ത്യയിലും വിശിഷ്യാ കേരള ത്തിലും ഇതു സംബന്ധിച്ചു കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. എന്നാല്‍ അബുദാബി പോലുള്ള നഗര ങ്ങളില്‍ ഇതിനെ ചെറുക്കുന്ന തിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ നമ്മുടെ നാട് ഇതൊന്നും കണ്ടില്ല എന്ന് നടിക്കുകയാണ്.

ഇന്ത്യയില്‍ ഓരോ എട്ട് മിനുട്ടിലും ഓരോ കുട്ടിയെ കാണാതാകുന്നുണ്ട്. ഇതില്‍ 40 ശതമാനം കുട്ടികളെയും കണ്ടെത്താന്‍ കഴിയുന്നില്ല. അതിന്റെ കാര്യ കാരണങ്ങളെ ക്കുറിച്ച് ഭരണ കൂടവും സമൂഹവും വേണ്ടത്ര ബോധവാന്മാരല്ല.

സ്ത്രീകളും കുട്ടികളും ഇന്റര്‍നെറ്റ് അശ്ലീല ത്തിന് അടിമ കളായി മാറുമ്പോള്‍ അതു വഴി കോടികളുടെ വന്‍വ്യാപാരമാണ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ ക്കുറിച്ച് അടുത്തറിയാനും വിദേശ ഏജന്‍സികള്‍ നടത്തുന്ന ശ്രമ ങ്ങളെ മനസ്സിലാക്കാന്‍ ഉതകുന്ന തര ത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടും പടർന്നു പിടിക്കുന്ന, എന്നാൽ നാം ആരും തന്നെ അധികം ശ്രദ്ധിക്കാതെ പോകുന്ന അതി മാരകമായ ഒരു വിപത്തിനെ പറ്റി കൂടുതൽ അറിയുവാനും ആ അറിവ് മറ്റുള്ള വരിലേക്ക് പകർന്നു നല്കുവാനും ഈ വിപത്തിന് എതിരെ പടപൊരുതി സമൂഹത്തെ ഇതു മൂലമുണ്ടാകുന്ന പ്രശ്ന ങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാനും വേണ്ടി പ്രവർത്തി ക്കുന ഒരു പ്രസ്ഥാന മാണ് ഡിസ്ക് ഫൗണ്ടെഷൻ.

ഇന്റർനെറ്റ്‌ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത അവസ്ഥ യിൽ നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഇൻറർനെറ്റിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരേ നടക്കുന്ന കുറ്റ കൃത്യങ്ങളെ തടയുവാൻ വേണ്ട കർമ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുക യാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം.

യുണൈറ്റഡ് നേഷന്‍സ്, ഇന്റര്‍പോള്‍ തുടങ്ങിയ അന്താ രാഷ്ട്ര തല ത്തിലെ വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചു കൊണ്ട് സെപ്തംബര്‍ 2,3 തിയ്യതി കളില്‍ ഡല്‍ഹി യില്‍ സംഘടി പ്പിക്കുന്ന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രാലയം, സാമൂഹ്യ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവരും പങ്കാളികളാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്

August 29th, 2013

educational-personality-development-class-ePathram
അബുദാബി : കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും കീഴില്‍ നടക്കുന്ന പത്താം തരം തുല്യതാ പഠന ആദ്യ ബാച്ച് പരീക്ഷ സപ്തംബര്‍ 4 മുതല്‍ 10 വരെ തീയതി കളില്‍ ഗള്‍ഫിലെ കേന്ദ്ര ങ്ങളില്‍ നടക്കും.

രാവിലെ 8 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ യുമാണ് പരീക്ഷാ സമയം.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററിലെ പഠന കേന്ദ്ര ത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പഠിതാക്കളുടെയും പരീക്ഷാ കേന്ദ്രം മുസഫ യിലുള്ള മോഡല്‍ സ്‌കൂള്‍ ആയിരിക്കും.

പുതിയ ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 31ന് ശനിയാഴ്ച അവസാനിക്കും.

ഏഴാംക്ലാസ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കയ്യിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയുന്ന ഈ പഠന പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 02 642 44 88, 056 31 77 927.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

August 23rd, 2013

അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.

കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ ഹമദ്‌ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്‌, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ വ്യാഴാഴ്ച തുടങ്ങും

August 22nd, 2013

അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന സമ്മര്‍ക്യാമ്പ് ‘സമ്മര്‍ സ്പ്ളാഷ്‌ ആഗസ്റ്റ്‌ 22 വ്യാഴാഴ്ച തുടക്കം കുറിക്കും. കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയും ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജിനേഷ് കുമാറു മാണ് ക്യാമ്പ് നയിക്കുന്നത്. സമ്മര്‍ ക്യാമ്പ്‌ സപ്തംബര്‍ ആറിന് അവസാനിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 67 26 493.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചിന് അബുദാബി യില്‍ തുടക്കം

August 20th, 2013

educational-personality-development-class-ePathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചി ലേക്കുള്ള റജിസ്റ്റ്ട്റേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

17 ​വയസ്സു പൂര്‍ത്തി യായവര്‍ക്കും ഔപചാരിക തല ത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായ വര്‍ക്കും ഹൈസ്കൂളില്‍ വിദ്യാഭ്യാസം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സാവുന്ന വര്‍ക്ക് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതാവു ന്നതും ഡിഗ്രീ കോഴ്സിനു തുടര്‍ പഠനം നടത്താ വുന്നതുമാണ്. വിശദ വിവര ങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ആഗസ്റ്റ് 31​ നു മുന്‍പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. 02 – 642 44 88, 050 69 26 245​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗതാഗത നിയമ ലംഘനം : 76 ഡ്രൈവിംഗ് ലൈസന്‍സുകള്‍ തടഞ്ഞു വെച്ചു
Next »Next Page » എസ്. കെ. എസ്. എസ്. എഫ്. പ്രതിഷേധിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine