ഷാര്‍ജ : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലെ ആയിഷ ഷാഹുല്‍ കണ്ണാട്ട്, മുഴുവന്‍ മാര്‍ക്കും വാങ്ങി ഉന്നത വിജയം കരസ്ഥ മാക്കി.
ചാവക്കാട് മണത്തല സ്വദേശിയും ദുബായില്‍ ബിസിനസ്സു കാരനുമായ ഷാഹുല്‍ കണ്ണാട്ട് – ജാസ്മിന്‍ ദമ്പതി കളുടെ മകളാണ് ആയിഷ. ഏഴാം തരം വരെ ദുബായ് അവര്‍ ഓണ്‍ സ്കൂളില്‍ പഠിച്ച ആയിഷ യുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം തൃശൂര്‍ ചിറ്റിലപ്പിള്ളി ഐ. ഇ. എസ്. സ്കൂളില്‍ ആയിരുന്നു .
ആയിഷയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ ഷാഹു ലിന്റെ കുടുംബം ഷാര്‍ജ യിലേക്ക് വരിക യായിരുന്നു. പിന്നീട് തുടര്‍ പഠന ത്തിനായി ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ചേര്‍ന്നു.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘പ്രോഗ്രസീവ് ചാവക്കാട് ’ എന്ന കൂട്ടായ്മ യുടെ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്ത കനുമാണ് ഷാഹുല്‍ കണ്ണാട്ട്. ചരിത്ര വിഷയ ങ്ങളിലും സാഹിത്യ ത്തിലും തല്പരയായ ആയിഷ, പിതാവിനെ പ്പോലെ തികഞ്ഞ ഒരു പരിസ്ഥിതി പ്രവര്‍ത്തകയുമാണ്.