പുതിയ ചുവടു വെപ്പുമായി ലൈവ് ആയഞ്ചേരി

June 14th, 2013

kmcc-live-ayanchery-educational-project-ePathram
അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മാനവ വിഭവ ശേഷി യുടെ വികസനം ലക്ഷ്യം വെച്ച് അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി നടപ്പി ലാക്കുന്ന ലൈവ് ആയഞ്ചേരി സമഗ്ര – വിദ്യാഭ്യാസ പദ്ദതി ശ്രദ്ധേയമാവുന്നു.

കോഴിക്കോട് ജില്ല യിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജന വിഭാഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സഹകരണ ത്തോടെ യാണ് നടപ്പിലാക്കുന്നത്. ലൈവിന്റെ വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു.

ആറു മാസമായി നാട്ടിൽ നടത്തുന്ന ഇട പെടലുകളെ പരിചയ പ്പെടുത്തുന്ന “വേ ടു സക്സസ്” എന്ന ഡോക്യുമെന്ററി പ്രദര്‍ശി പ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്കു തുടക്കം കുറിച്ചത്.

വിദ്യാർത്ഥി കൾക്ക് വ്യക്തമായ ദിശാ ബോധം നൽകുക, സർക്കാർ ജോലിയുടെ ആവശ്യകത ബോധ്യപ്പെടുത്തുക, അഭിരുചിക്ക് അനുസരി ച്ചുള്ള മേഖല കൾ തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുക, കഴിവുള്ള വിദ്യാർത്ഥി കൾക്ക് ഉന്നത പഠന ത്തിന് ആവശ്യമായ മാർഗ നിർദേശ ങ്ങളും സഹായവും നല്കുക തുടങ്ങിയ വയാണ് പദ്ധതി യുടെ ലക്ഷ്യം.

ബിരുദ വിദ്യാർത്ഥി കളുടെ സംഗമം, നിപുണതാ പരിശോധനാ ക്യാമ്പ്‌, എസ്. എസ്. എൽ. സി., പ്ലസ് ടു, ഉന്നത വിജയി കൾക്കുള്ള അവാർഡ് ദാനം, നേതൃത്വ പരിശീലന ക്യാമ്പ്‌ തുടങ്ങിയ പരിപാടി കൾ ഇതിനകം നടന്നു കഴിഞ്ഞു.

ഗ്രാമ പഞ്ചായത്ത് സഹകരണ ത്തോടെയുള്ള വിദ്യാഭ്യാസ സർവേ, പ്ലസ്‌ വണ്‍ വിദ്യാർത്ഥി കൾക്കുള്ള ലക്ഷ്യ നിർണയ പരിശീലനം, ബിരുദ വിദ്യാർത്ഥി കളുടെ ദ്വിദിന സംഗമം, കപ്ൾസ് മീറ്റ്‌, തുടങ്ങിയ പരിപാടികൾ ഈ വർഷം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ലൈവ് വിദ്യാഭ്യാസ പദ്ധതി ശറഫുദ്ധീൻ മംഗലാട് അവതരിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വ. ബക്കർ അലി ‘ഗ്രാമ വികസനം – വിദ്യാഭ്യാസ മുന്നേറ്റ ത്തിലൂടെ’ എന്ന വിഷയം അധികരിച്ച് സംസാരിച്ചു.

ലോഗോ പ്രകാശനം സി. കെ. സമീറിന് നൽകി ക്കൊണ്ട് പലോള്ളതിൽ അമ്മദ് ഹാജി നിർവഹിച്ചു. ഹസൻ കുട്ടി മാസ്റ്റർ, ആലിക്കോയ പൂക്കാട്‌, വി. പി. കെ. അബ്ദുള്ള, കുഞ്ഞബ്ദുള്ള കാക്കുനി സംസാരിച്ചു.

അബ്ദുൽ ലതീഫ് കടമേരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും സഈദ് നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ബാവ ഹാജിയെ ആദരിച്ചു

June 12th, 2013

അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ സ്‌കൂള്‍ ചെയര്‍മാന്‍ ബാവ ഹാജിയെ അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സ്റ്റാഫംഗങ്ങളും വിദ്യാര്‍ഥികളും ആദരിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളന ത്തില്‍ പത്താം തരം പരീക്ഷയില്‍ പതിനെട്ടാം വര്‍ഷ വും 100 ശതമാനം വിജയം നേടിയ വര്‍ക്കുള്ള സ്വര്‍ണ മെഡലുകളും സര്‍ട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.

ജംഷിയ സുല്‍ത്താന, മദിയ തരന്നം എന്നീ വിദ്യാര്‍ഥിനി കള്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. ജോണ്‍ സ്റ്റീഫന്‍ രാജ്, അഫ്‌റാ മാലിക് ദാവൂദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി. ഡോ. കെ. പി. ഹുസൈന്‍ ചാരിറ്റി ട്രസ്റ്റ് ഏര്‍പ്പെടു ത്തിയ ബെസ്റ്റ് ഔട്ട് സ്റ്റാന്‍ഡിങ് സ്വര്‍ണ മെഡലിന് മദിയ തരന്നം അര്‍ഹ യായി. എം. കെ. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫലി വിശിഷ്ടാതിഥി ആയിരുന്നു.

ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വിജയി കള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ സ്‌കൂള്‍ ചെയര്‍മാന്‍, പി. ബാവ ഹാജി, എം. എ. അഷ്‌റഫലി, ഡോ. കെ. പി. ഹുസൈന്‍, എന്‍ജിനീയര്‍ അബ്ദു റഹ്മാന്‍, ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, ട്രഷറര്‍ ഷുക്കൂര്‍ കല്ലുങ്ങല്‍ എഡ്യു ക്കേഷന്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍ എന്നിവര്‍ വിതരണം ചെയ്തു.

പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഷാജി. കെ. സലീം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയവരെ ഇസ്‌ലാമിക് സെന്റര്‍ ആദരിക്കും

June 10th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘സ്കോളേഴ്സ് ഈവനിംഗ് 2013’ ജൂണ്‍ 14 ന് വെള്ളിയാഴ്ച നടക്കും.

കേരള സി. ബി. എസ്. ഇ., പത്ത്, പന്ത്രണ്ട്ക്ലാസ് പരീക്ഷ കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥി കളെയാണ് ആദരിക്കുക.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ അല്‍നൂര്‍ ഇന്ത്യന്‍സ്‌കൂള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം, കേരള സര്‍ക്കാറിന്റെ പത്താംതരം തത്തുല്യാ പഠന കേന്ദ്രം, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യക്തിഗത മികവുമായി ജോനിറ്റ ജൊസഫ്

June 7th, 2013

jonita-joseph-winner-of-cbse-2013-ePathram
അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷ യില്‍ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ കൂടാതെ ശാസ്ത്ര വിഷയങ്ങളിലും സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയിലും A 1 ഗ്രേഡ് നേടിയ ജോനിറ്റ ജോസഫ് ശ്രദ്ധേയയായി.

അബുദാബി അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി യായ ജൊനിറ്റ,CGPA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് അനുസരിച്ച് പത്തില്‍ പത്തും (PERFECT10) ലഭിച്ച ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ്.

ചെറുകഥ എഴുത്ത് മല്‍സര ങ്ങളിലും സയന്‍സ് എക്സിബിഷനു കളിലും പങ്കെടുത്ത് സമ്മാന ങ്ങള്‍ കരസ്ഥമാക്കിയ ജോനിറ്റ, മികച്ച നര്‍ത്തകിയും അഭിനേത്രി യുമാണ്.

അഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും മോഹിനി യാട്ടത്തിലും കുച്ചുപ്പുടിയിലും അരങ്ങേറ്റം നടത്തി. നിരവധി കലാ മല്‍സര ങ്ങളില്‍ പങ്കെടു ക്കുകയും സമ്മാന ങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. യു. എ. ഇ. യില്‍ ചിത്രീകരിച്ച ഇടവഴിയിലെ പൂക്കള്‍ എന്ന ടെലി സിനിമ യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുകയും  മേല്‍വിലാസങ്ങള്‍ എന്ന ടെലി സിനിമ യില്‍ നൃത്ത പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

അബുദാബി എല്‍. എല്‍. എച്ച്. ആശുപത്രി യിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോക്റ്റര്‍ ജോസഫ്‌ കുരിയന്‍ – സോണിയ ദമ്പതി കളുടെ മകളാണ് ഈ മിടുക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം

May 31st, 2013

അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോള്‍ അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളും ഉന്നത വിജയം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍, എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍, സണ്‍ റൈസ് ഇംഗ്ലീഷ്‌ പ്രൈവറ്റ്‌ സ്കൂള്‍ എന്നിവയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌.

ചരിത്ര വിജയം നേടിക്കൊണ്ടാണ് മോഡല്‍ സ്കൂള്‍ ഈ വര്‍ഷവും മുന്നില്‍ നില്‍ക്കുന്നത്‌. വിജയിച്ച 73 കുട്ടികളില്‍ 25% പേരും എല്ലാ വിഷയ ങ്ങളിലും A1 ഗ്രേഡ്‌ നേടി. 62 % കുട്ടികളും C G PA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് 9 ന് മുകളിലാണ് നേടിയിരിക്കുന്നത്.

എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യില്‍ പരീക്ഷ ക്കിരുന്ന 102 കുട്ടികളും വിജയിക്കുകയും അതില്‍ C G PA ആവറേജ് 10 പോയിന്റ് നേടിയ 12 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.

തുടര്‍ച്ചയായ പതിനെട്ടാം വര്‍ഷവും നൂറു ശതമാനം വിജയം നേടി ക്കൊണ്ടാണ് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ചരിത്ര ത്തിന്റെ ഭാഗമാവുന്നത്. പരീക്ഷ എഴുതിയ 36 കുട്ടികളും ഉന്നത വിജയം നേടിയപ്പോള്‍ മദീയ തരന്നം, ജംഷി യ സുല്‍ത്താന എന്നീ കുട്ടികള്‍ മുഴുവന്‍ വിഷയ ങ്ങളിലും A1 ഗ്രേഡ്‌ കരസ്ഥമാക്കി.

സണ്‍ റൈസ് സ്കൂളിലെ പരീക്ഷ എഴുതിയ 18 കുട്ടികളും പത്തില്‍ പത്തും നേടി മികച്ച വിജയം കൈവരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൊഴിലാളി കള്‍ക്ക് യു. എ. ഇ. യില്‍ മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍
Next »Next Page » കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അബുദാബി യില്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine