അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.
കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹമദ് അല്‍ ദാഹിരി അറിയിച്ചു.
അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം