അബുദാബി : ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും പത്ത്, പന്ത്രണ്ടു ക്ലാസ്സ് പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ 165 വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആദരിച്ചു.
സി. ബി. എസ്. സി. പത്താം ക്ലാസ്സ് – എസ്. എസ്. എല്‍. സി. പരീക്ഷ കളില്‍ മുഴുവന്‍ വിഷ യ ങ്ങളിലും A PLUS, A1 നേടിയ വരും സി. ബി. എസ്. സി – കേരളാ പ്ലസ് ടു പരീക്ഷ കളില്‍ വിവിധ സ്ട്രീമുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ മോഡല്‍ സ്കൂള്‍, ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി, അല്‍ നൂര്‍ സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ യുമാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആദരിച്ചത്.
പ്രസിഡന്‍റ് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, എജുക്കേഷന്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ ഗവേണിംഗ് ബോര്‍ഡ് അഡ്വൈസര്‍ വി. കെ. മാത്യു, യൂനിവേഴ്സിറ്റി പ്രോഗ്രാം ഡയരക്ടര്‍ ശ്രീതി നായര്‍, വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം