അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മാനവ വിഭവ ശേഷി യുടെ വികസനം ലക്ഷ്യം വെച്ച് അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി നടപ്പി ലാക്കുന്ന ലൈവ് ആയഞ്ചേരി സമഗ്ര – വിദ്യാഭ്യാസ പദ്ദതി ശ്രദ്ധേയമാവുന്നു.
കോഴിക്കോട് ജില്ല യിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജന വിഭാഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സഹകരണ ത്തോടെ യാണ് നടപ്പിലാക്കുന്നത്. ലൈവിന്റെ വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു.
ആറു മാസമായി നാട്ടിൽ നടത്തുന്ന ഇട പെടലുകളെ പരിചയ പ്പെടുത്തുന്ന “വേ ടു സക്സസ്” എന്ന ഡോക്യുമെന്ററി പ്രദര്‍ശി പ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്കു തുടക്കം കുറിച്ചത്.
വിദ്യാർത്ഥി കൾക്ക് വ്യക്തമായ ദിശാ ബോധം നൽകുക, സർക്കാർ ജോലിയുടെ ആവശ്യകത ബോധ്യപ്പെടുത്തുക, അഭിരുചിക്ക് അനുസരി ച്ചുള്ള മേഖല കൾ തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുക, കഴിവുള്ള വിദ്യാർത്ഥി കൾക്ക് ഉന്നത പഠന ത്തിന് ആവശ്യമായ മാർഗ നിർദേശ ങ്ങളും സഹായവും നല്കുക തുടങ്ങിയ വയാണ് പദ്ധതി യുടെ ലക്ഷ്യം.
ബിരുദ വിദ്യാർത്ഥി കളുടെ സംഗമം, നിപുണതാ പരിശോധനാ ക്യാമ്പ്, എസ്. എസ്. എൽ. സി., പ്ലസ് ടു, ഉന്നത വിജയി കൾക്കുള്ള അവാർഡ് ദാനം, നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങിയ പരിപാടി കൾ ഇതിനകം നടന്നു കഴിഞ്ഞു.
ഗ്രാമ പഞ്ചായത്ത് സഹകരണ ത്തോടെയുള്ള വിദ്യാഭ്യാസ സർവേ, പ്ലസ് വണ്‍ വിദ്യാർത്ഥി കൾക്കുള്ള ലക്ഷ്യ നിർണയ പരിശീലനം, ബിരുദ വിദ്യാർത്ഥി കളുടെ ദ്വിദിന സംഗമം, കപ്ൾസ് മീറ്റ്, തുടങ്ങിയ പരിപാടികൾ ഈ വർഷം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ലൈവ് വിദ്യാഭ്യാസ പദ്ധതി ശറഫുദ്ധീൻ മംഗലാട് അവതരിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വ. ബക്കർ അലി ‘ഗ്രാമ വികസനം – വിദ്യാഭ്യാസ മുന്നേറ്റ ത്തിലൂടെ’ എന്ന വിഷയം അധികരിച്ച് സംസാരിച്ചു.
ലോഗോ പ്രകാശനം സി. കെ. സമീറിന് നൽകി ക്കൊണ്ട് പലോള്ളതിൽ അമ്മദ് ഹാജി നിർവഹിച്ചു. ഹസൻ കുട്ടി മാസ്റ്റർ, ആലിക്കോയ പൂക്കാട്, വി. പി. കെ. അബ്ദുള്ള, കുഞ്ഞബ്ദുള്ള കാക്കുനി സംസാരിച്ചു.
അബ്ദുൽ ലതീഫ് കടമേരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും സഈദ് നന്ദിയും പറഞ്ഞു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., വിദ്യാഭ്യാസം, സംഘടന