അബുദാബി : പുതിയ അധ്യയന വര്‍ഷം മുതൽ അധികൃതർ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ നിരത്തില്‍ ഇറങ്ങുക.
സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറക്കുന്നു എന്നും ബസ് സർവീസ് സമയം നിരവധി കുട്ടികൾ ക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതി ക്കിടയിൽ ആണ് പുതിയ പരിഷ്ക്കാര ങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.
കുട്ടികളുടെ എണ്ണം നിജപ്പെടുത്തുകയും പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസിൽ സഹായി ആയി കണ്ടക്ടറുടെ സേവനം നിര്‍ബന്ധ മാക്കുകയും ചെയ്തിരിക്കുക യാണ് ഇപ്പോൾ. പെണ്‍കുട്ടികൾ സഞ്ചരിക്കുന്ന ബസിൽ സഹായ ത്തിനായി ലേഡി കണ്ടക്റ്റര്‍മാര്‍ ഉണ്ടായിരിക്കും.
കുട്ടികളുമായി പുറപ്പെടുന്ന അവസാന ബസ് സമയവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കൂളുകള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളും പ്രാബല്യ ത്തില്‍ വരുത്തി ത്തുടങ്ങി.
കുട്ടികളൂടെ സുരക്ഷക്കായി സീറ്റ് ബെല്‍റ്റ്, ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്. അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, നിയമം, വിദ്യാഭ്യാസം