അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി യിലെ സായ്ദ് ഹയര്‍ ഓര്‍ഗനൈ സേഷനുമായി ധാരണ യില്‍ എത്തി. ഇത് സംബന്ധിച്ച ധാരണാ പത്ര ത്തില്‍ സായിദ് ഹയര്‍ ഓര്‍ഗനൈ സേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഫദല്‍ അല്‍ഹമേലി യും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ഒപ്പുവെച്ചു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്‍ രൂപം നല്കിയ ‘സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷ’ന്റെ കീഴിലുള്ള കൃഷിപ്പാട ങ്ങളിലാണ് ജൈവ പച്ചക്കറികള്‍ ഉത്പാദി പ്പിക്കുന്നത്. ശാരീരികവും മാനസിക വുമായി ദൗര്‍ബല്യ മുള്ള യു. എ. ഇ. പൗരന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമ മാണ് സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്നത്. രാസ വളങ്ങള്‍ ഒഴിവാക്കി യാണ് പച്ചക്കറി കൃഷി നടത്തുന്നത്. പ്രതിമാസം 30,000 കിലോഗ്രാം പച്ചക്കറി യാണ് ഇവിടെ നിന്ന് ലുലു ഗ്രൂപ്പ് സ്വീകരിക്കുക. ക്രമേണ ഇവര്‍ ഉത്പാദിപ്പിക്കുന്ന പച്ച ക്കറി മറ്റ് രാജ്യ ങ്ങളി ലേക്ക് കയറ്റുമതി ചെയ്യാനും ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് എം. ഡി. എം. എ. യൂസഫലി പറഞ്ഞു.
അബുദാബി സോഫിടെല്‍ ഹോട്ട ലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഷറഫലി, സലിം അലി, സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍, കൃഷിക്കാര്‍ എന്നിവരും പങ്കെടുത്തു.
- pma