അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി പിയൂഷ് ഗോയല്‍.
അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാന കൈ കാര്യ സംവി ധാനം വേണം എന്നും മന്ത്രി.
ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗ ണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ. സി. എ. ഐ.) ചേര്‍ന്ന് അബു ദാബി യില്‍ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തില്‍ സംസാ രിക്കുക യായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ അംബാ സഡര്‍ മാരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യുടെ സംസ്‌കൃതിയും പൈതൃകവും മറ്റ് രാജ്യ ങ്ങള്‍ക്കു മുന്നില്‍ അറി യുന്നത് പ്രവാസി സമൂഹ ത്തി ലൂടെ യാണ്. ഇന്ത്യന്‍ സമ്പദ് ഘടന യെ താങ്ങി നിര്‍ത്തുന്ന സമൂഹ മാണ് പ്രവാസി കളുടേത്.
ഭീകര വാദത്തിന് എതിരായ ഇന്ത്യ- യു. എ. ഇ. ബന്ധം വളരെ ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന് ശേഷം ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ശക്തമായി.
അബു ദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന തോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വ്യവ സായി കളെയും നിക്ഷേപ കരെയും ആകര്‍ഷി ക്കുവാ നുള്ള പദ്ധതി കളാണ് ഇപ്പോള്‍ ഇന്ത്യ യില്‍ നടന്നു വരുന്നത്. ഇന്ത്യ യിലെ കറന്‍സി നിരോധനം കള്ള പ്പണ ക്കാര്‍ക്ക് മാത്ര മാണ് പ്രശ്ന മായത്. സാധാ രണ ജന ങ്ങള്‍ ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി യാണ് ഇത്.
ഐ. ബി. പി. ജി. ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടി, ഐ. സി. എ. ഐ. വൈസ് ചെയര്‍ മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
- യു. എ. ഇ. എക്സ്ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു
- എല്ലാവര്ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി
- ഹെല്‍ത്ത് കെയര്‍ സി ഇ ഓ ഓഫ് ദ ഇയര്‍ പുരസ്കാരം ഡോ. ബി. ആര്‍. ഷെട്ടിക്ക്
- Tag : business
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കാലാവസ്ഥ, പരിസ്ഥിതി, പ്രവാസി, ബഹുമതി, വ്യവസായം