അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ വിദ്യാഭ്യാസ പദ്ധതി കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രെന്‍ഡ് (TREND) ന്റെ കീഴില്‍ ആവിഷ്കരിച്ച STEP എന്ന ‘വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി’ (Student Talent Empowering Program) യുടെ ഡ്രീം ജനറേഷന്‍ പ്രോജക്റ്റ് ലോഞ്ചിംഗ് ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിക്കും.
അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈ പരിപാടി, പത്താം തരം കഴിഞ്ഞ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സിവില്‍ സര്‍വ്വീസ് പദ്ധതി യുടെ പ്രിലിമിനറി പരീക്ഷാ ഘട്ടം വരെ വളര്‍ത്തി ക്കൊണ്ടു വരുന്ന അക്കാദമിക്ക് പ്രോജക്ട് ആയിരിക്കും.
പൊതുവിജ്ഞാനം, ഗണിതം, ഭാഷാഭിരുചി എന്നിവയെ അടിസ്ഥാന പ്പെടുത്തി നടക്കുന്ന സെലക്ഷന്‍ പരീക്ഷയില്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ 5 A Plus നേടിയ വിദ്യാര്‍ത്ഥി കളാണ് പങ്കെടുക്കുന്നത്.
പ്രാഥമിക പരീക്ഷ ജയിക്കുന്നവരെ സംസ്ഥാന തല ത്തില്‍ സി – സാറ്റ് എന്ന പ്രത്യേക മനഃശാസ്ത്ര അഭിരുചി പരീക്ഷയ്ക്ക് വിധേയമാക്കും. ഇതോടൊപ്പം നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയിലും മികവു കാണിക്കുന്ന വിദ്യാര്‍ത്ഥി കളെയാണ് സ്റ്റെപ്പിന്റെ ഫൈനല്‍ പരിശീലന വിഭാഗ മായി തെരഞ്ഞെടുക്കുക.