അബുദാബി : ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ‘പി. എം. എസ്. കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് & റിസര്‍ച്ച്’ വിജയകരമായ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു എന്ന് ദശവത്സര ആഘോഷ പരിപാടികള്‍ വിശദീകരിച്ച് കോളേജിന്റെ സാരഥികള്‍ അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ശാരീരിക – മാനസ്സിക വൈകല്യം ഉള്ളവര്‍ക്കും സൗജന്യ ദന്തചികിത്സ, കോളേജില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഡെന്റല്‍ ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ പുതിയ പദ്ധതികള്‍ ആണെന്ന് കോളേജ് ചെയര്‍മാനും അബുദാബി താഹ മെഡിക്കല്‍ സെന്റര്‍ എം. ഡി. യുമായ ഡോ. പി. എസ്. താഹ വിശദീകരിച്ചു.
പോങ്ങുംമൂട് ഗവ. എല്‍. പി. സ്‌കൂള്‍, സെവന്‍ത് ഡേ സ്‌കൂള്‍ വട്ടപ്പാറ, സി. എം. എച്ച്. എല്‍. പി. സ്‌കൂള്‍ വട്ടപ്പാറ എന്നീ മൂന്ന് സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കും പി. എം. എസ്. കോളേജില്‍ ഇനി മുതല്‍ ചികിത്സ സൗജന്യം ആയിരിക്കും.
ദന്തരോഗങ്ങള്‍ കുട്ടികളിലാണ് ഇപ്പോള്‍ കൂടുതല്‍ കണ്ടു വരുന്നത്. സൗജന്യ ദന്ത പരിശോധനാ ക്യാമ്പുകളും ദന്ത ശുദ്ധിയെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലസ്സുകളും കോളേജിന്റെ കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി നടക്കുന്നുണ്ട്.
പി. എം. എസ്. കോളേജില്‍ ഇതുവരെയായി 3,61,800 പേര്‍ ചികിത്സാ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 150 ദന്ത ഡോക്ടര്‍മാര്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങി. പി. എം. എസ്. കോളേജില്‍ ഇപ്പോള്‍ 8 വിഭാഗങ്ങളില്‍ എം. ഡി. എസ്. കോഴ്‌സുകള്‍ നടക്കുന്നുണ്ട്. ഡോ. താഹ അറിയിച്ചു.
പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ‘ഡസിനിയല്‍ ബ്ലോക്കി’ന്റെ തറക്കല്ലിടല്‍ ചടങ്ങും ആഘോഷ ങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ 21ന് വൈകിട്ട് 4ന് നിര്‍വ്വഹിക്കും.
ചടങ്ങില്‍ പാലോട് രവി എം. എല്‍. എ., എ. സമ്പത്ത് എം. പി., കൊലിയക്കോട് കൃഷ്ണന്‍ നായര്‍ എം. എല്‍. എ., കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തിലുള്ള എന്‍. ആര്‍. ഐ. സര്‍വീസ് & എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാണ് 2002ല്‍ തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പ്രദേശത്ത് പി. എം. എസ്. കോളേജിന്റെ നിര്‍മാണം ആരംഭിച്ചത്.
പി. എം. എസ്. കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അബുദാബി യിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ. വി. എ. സലീം പറഞ്ഞു. വാര്‍ത്താ സമ്മേളന ത്തില്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ താഹയും സംബന്ധിച്ചു.