അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

April 22nd, 2012

bhavans-cbse-i-training-inauguration-by-ambassedor-ePathram
അബുദാബി : ഭാരതീയ വിദ്യാഭവന്‍ ഒരുക്കിയ മൂന്നാമത് അദ്ധ്യാപക പരിശീലന ക്യാമ്പ്‌ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍, സ്കൂള്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, വൈസ്‌ ചെയര്‍മാന്‍ കെ. കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ റഹിമാന്‍ അല്‍ ഷംസി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരിജാ ബൈജു, ഡയറക്ടര്‍ സൂരജ്‌ രാമചന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, ദിവ്യാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

bhavans-abudhabi-cbse-i-opening-2012-ePathram

സി. ബി. എസ്. ഇ. യുടെ കീഴില്‍  ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി യുടെ ഭാഗമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനസ് അലിക്ക് ആര്‍ പി മെമ്മോറിയല്‍ അവാര്‍ഡ്

April 21st, 2012

anas-winner-sys-dubai-ePathram
ദുബായ് : എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ ദുബായ് കമ്മിറ്റി, ജില്ല യിലെ സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി ഏര്‍പ്പെടുത്തിയ ആര്‍ പി അബൂബക്കര്‍ ഹാജി സ്മാരക അവാര്‍ഡിന് തൃശൂര്‍ ചാലക്കുടി സ്വദേശി അനസ് അലി അര്‍ഹനായി.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ രണ്ടാം വര്‍ഷ എം. എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ അനസ് മലപ്പുറം വേങ്ങര അല്‍ ഇഹ്‌സാന്‍ ദഅവ കോളജിലെ ആറാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.

2011 ല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ബി. എ. ഹിസ്റ്ററി പരീക്ഷ യില്‍ ഒന്നാം റാങ്ക് നേടിയ അനസ് കഴിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും പ്രഥമ സുകുമാര്‍ അഴിക്കോട് പുരസ്‌കാരവും എസ്. എസ്. എഫ് സംസ്ഥാന ക്യാമ്പസ് കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

തൃശൂര്‍ ജില്ല യിലെ ഇസ്ലാമിക പ്രബോധന, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആര്‍ പി അബൂബക്കര്‍ ഹാജിയുടെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങ ളായി അവാര്‍ഡ് നല്‍കി വരുന്നുണ്ട്.

ഏപ്രില്‍ 23 ന് ചാവക്കാട് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബിയില്‍

April 19th, 2012

cbse-logo-epathram

അബുദാബി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഡല്‍ഹി) സംഘടിപ്പിക്കുന്ന മൂന്നാമത് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 21, 22, 23 തീയതി കളില്‍ നടക്കും. പ്രോഗ്രാമില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍ എന്നിവര്‍ സംബന്ധിക്കും.

അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും.

അബുദാബി യില്‍ ഭാരതീയ വിദ്യാഭവനാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗിന് ആതിഥേയത്വം വഹിക്കുക.

സി. ബി. എസ്. ഇ. യുടെ കീഴില്‍ ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി 2010-11 വര്‍ഷ ങ്ങളിലാണ് അന്താരാഷ്ട്ര തല ത്തില്‍ ആരംഭിച്ചത്. സിംഗപ്പുര്‍, ജപ്പാന്‍, മലേഷ്യ, യു. എ. ഇ. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിട ങ്ങളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഭൂമിക്കായി ഒരു മണിക്കൂര്‍ : ബോധവല്കരണ കാമ്പയിനു മായി സ്കൂള്‍ കുട്ടികള്‍

March 31st, 2012

logo-earth-hour-march-31-2012-ePathram
അബുദാബി : ഊര്‍ജ്ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മാര്‍ച്ച് 31 ന് എര്‍ത്ത്‌ അവര്‍ ( ഭൗമ മണിക്കൂര്‍ ) ആചരിക്കുന്നതിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളി ലേക്ക്‌ എത്തിക്കുന്നതിനായി സണ്‍ റൈസ്‌ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു.

sun-rice-slogen-of-earth-hour-2012-ePathram

മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ 9.30 ന് അബുദാബി സണ്‍ റൈസ്‌ ഇംഗ്ലീഷ്‌ സ്കൂളിലെ 25 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ചേര്‍ന്ന് അബുദാബി ഹൃദയ ഭാഗത്തെ മദീനാ സായിദ്‌ ഷോപ്പിംഗ് സെന്ററില്‍ ഒരുക്കുന്ന ‘എര്‍ത്ത്‌ അവര്‍ ‘ ബോധവല്‍കരണ കാമ്പയിനില്‍ വിവിധ ഭാഷകളിലായി ബാനറുകള്‍ , പ്ലക്കാര്‍ഡുകള്‍ കൂടാതെ ‘ ഭൂമിക്കായി ഒരു മണിക്കൂര്‍ ‘ മുദ്രാവാക്യങ്ങളും ഉണ്ടാവും. ഹിന്ദി, അറബിക്, ഇംഗ്ലീഷ്‌ ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യും.

earth-hour-2012-sun-rice-shool-ePathram

രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി ദീപങ്ങള്‍ അണച്ച് എര്‍ത്ത്‌ അവര്‍ പരിപാടി വിജയിപ്പിക്കാന്‍ പൊതു ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ബോധവല്‍കരണ കാമ്പയിന്‍റെ ആദ്യ സംരംഭം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് മുസ്സഫ സഫീര്‍ മാള്‍ , മസിയാദ് മാള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു.

sun-rice-school-earth-hour-2012-ePathram

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : കെ. വി. സജ്ജാദ് – 050 320 44 31

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാട്യമഞ്ജരി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍

March 28th, 2012

artist-jonita-joseph-ePathram
അബുദാബി : ദക്ഷിണേന്ത്യന്‍ ക്ലാസിക്‌ നൃത്ത രൂപമായ കുച്ചുപ്പുടി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു. ‘ നാട്യമഞ്ജരി ‘ എന്ന പേരില്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്ന പരിപാടി യില്‍ കുച്ചുപ്പുടി അവതരിപ്പിക്കുന്നത് ജോണിറ്റ ജോസഫ്‌ എന്ന കലാകാരിയാണ്.

jonita-joseph-with-priya-manoj-ePathram

നര്‍ത്തകി ജോണിറ്റ ടീച്ചര്‍ പ്രിയാ മനോജിനോടൊപ്പം

അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ ജോണിറ്റ ജോസഫ്‌, നര്‍ത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു.  യു. എ. ഇ. യില്‍ ചിത്രീകരിച്ച  ഇടവഴിയിലെ പൂക്കള്‍ , മേല്‍വിലാസം എന്നീ ടെലി സിനിമ കളില്‍ അഭിനയിച്ചു.

dancer-jonita-joseph-ePathram

അഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഈ കലാകാരി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും അരങ്ങേറ്റം നടത്തി. ലൈഫ്‌ ലൈന്‍ ആശുപത്രി യിലെ ഡോക്ടര്‍ ജോസഫ്‌ കുരിയന്‍ – സോണിയ ദമ്പതികളുടെ മകളാണ് ജോണിറ്റ. യൂണിവേഴ്സ്റ്റി – സ്കൂള്‍ യുവജനോല്‍സവ ങ്ങളില്‍ കലാതിലകം നേടിയ പ്രശസ്ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ പ്രിയാ മനോജിന്റെ കീഴിലാണ് ജോണിറ്റ കുച്ചുപ്പുടി അഭ്യസിച്ചത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജലീല്‍ രാമന്തളി യുടെ നോവല്‍ നേര്‍ച്ച വിളക്ക് പ്രകാശനം ചെയ്യുന്നു
Next »Next Page » കേരള ഫുട്ബോള്‍ ലീഗ് ഫൈനല്‍ ദുബായില്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine