അബുദാബി : പ്രമുഖ സംരംഭകനും സാംസ്കാരിക പ്രവര്‍ത്ത കനുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി യുടെ നേതൃത്വ ത്തില്‍ അബുദാബി മുസഫയില്‍ ആരംഭിക്കുന്ന ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’ എന്ന വിദ്യാലയ ത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് നിര്‍വ്വഹിച്ചു. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, എഞ്ചിനീയര്‍ ഹാമദ് അലി അല്‍ ദാഹിരി മുഖ്യാതിഥി യായിരുന്നു. ഡോ. ബി. ആര്‍. ഷെട്ടി യോടൊപ്പം അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃതരായ എഞ്ചിനീയര്‍ താരീഖ് സെയാദ് അല്‍ ആമിരി, എഞ്ചിനീയര്‍ മജീദ ഈസാ അല്‍ ഖിത്, ഡാനി നജീബ് ഗ്രീഗ് എന്നിവരടക്കം നിരവധി വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായി.
മുസഫ യിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സര്‍വ്വ സൌകര്യങ്ങളോടെയും പണിയുന്ന ഈ സ്കൂളില്‍ നഴ്സറി തലം മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ നാലായിരം കുട്ടികളെ ഉള്‍ക്കൊള്ളാനാവും. അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അംഗീകരിച്ച ഇന്ത്യന്‍ സിലബസ് പ്രകാരം അടുത്ത അധ്യയന വര്‍ഷം തന്നെ ഇവിടെ ക്ലാസുകള്‍ തുടങ്ങുമെന്ന് ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.
ലോക നിലവാര ത്തില്‍ പരിസ്ഥിതി നിയമ ങ്ങളൊക്കെ പാലിച്ചു കൊണ്ടുള്ള ഒരു വിദ്യാ കേന്ദ്ര മായിരിക്കും ‘ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍’. ആരോഗ്യരക്ഷാ രംഗം ഉള്‍പ്പെടെ ഇടപെട്ട മേഖല കളിലൊക്കെ ഏറ്റവും മികച്ച സേവനം നല്‍കി പ്പോരുന്ന ഡോ. ബി. ആര്‍. ഷെട്ടി വിദ്യാഭ്യാസ രംഗത്ത് നില നിര്‍ത്തി പ്പോരുന്ന യശസ്സിന് കൂടുതല്‍ തിളക്കം നല്‍കുന്നതാകും ഈ വിദ്യാലയം എന്നും അബുദാബി യിലെ ഇന്ത്യന്‍ സമൂഹ ത്തിന് അത് കൂടുതല്‍ സഹായ കമാകുമെന്നും അംബാസഡര്‍ ലോകേഷ് അഭിപ്രായപ്പെട്ടു.
തികച്ചും പുതുമയാര്‍ന്ന ഒരു നിര്‍മ്മാണ ശൈലി അവലംബിച്ച് കൊണ്ടുള്ള ഈ സമുച്ചയം എമിരേ റ്റിലെ വിദ്യാഭ്യാസ രംഗത്ത് വഴിത്തിരിവാകുമെന്ന് എഞ്ചിനീയര്‍ ഹാമദ് അലി അല്‍ ദാഹിരി സൂചിപ്പിച്ചു. കാലഘട്ട ത്തിന്റെ ആവശ്യവും തങ്ങളുടെ പ്രതിബദ്ധതയും ഉള്‍ക്കൊണ്ട്, ബ്രൈറ്റ് റൈഡഴ്സ് സ്കൂള്‍ന് ഏറ്റവും നല്ല ഒരിടത്ത് വിശാലമായ സ്ഥലം അനുവദിച്ച അബുദാബി എഡ്യുക്കേഷന്‍ കൌണ്‍സില്‍ അധികൃത രോട് നന്ദി ഉണ്ടെന്നും ലാഭേച്ച കൂടാതെ തന്നെ വിദ്യാര്‍ത്ഥി കള്‍ക്ക് മികച്ച പഠന അന്തരീക്ഷം ഒരുക്കുമെന്നും ഡോ. ബി ആര്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം