അബുദാബി : കഴിഞ്ഞ 25 വര്‍ഷമായി കേരള ത്തിലെ വിവിധ ജില്ലാ ആസ്ഥാന ങ്ങളില്‍ വെച്ച് നല്‍കി വന്നിരുന്ന അബുദാബി ശക്തി തായാട്ട് അവാര്‍ഡു സമര്‍പ്പണം ഈ വര്‍ഷം ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കും. കേരള ത്തിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടി യില്‍ സംബന്ധിക്കും.
കാനായി കുഞ്ഞിരാമന്‍, പ്രൊഫ. എം. കെ. സാനു, ബി. സന്ധ്യ, പ്രൊഫ. കെ. പാപ്പുട്ടി, മേലൂര്‍ വാസുദേവന്‍, ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്, വിപിന്‍, എ. ശാന്തകുമാര്‍, ടി. പി. വേണുഗോപാല്‍, പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശക്തി അവാര്‍ഡ് നല്‍കും.
അവാര്‍ഡ് സമര്‍പ്പണ പരിപാടി കള്‍ വിജയിപ്പി ക്കുന്നതിനായി പത്മശ്രീ എം. എ. യൂസുഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഇസ്മയില്‍ റാവുത്തര്‍, ഗണേഷ് ബാബു, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിട്ടുള്ള സ്വാഗത സംഘ ത്തിന് രൂപം നല്‍കി.
ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത യില്‍ കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗ ത്തില്‍ എന്‍. വി. മോഹനന്‍ (ചെയര്‍മാന്‍),കെ. ബി. മുരളി, റഹീം കൊട്ടുകാട് (വൈസ് ചെയര്‍മാന്‍മാര്‍), പി. പദ്മനാഭന്‍ (ജനറല്‍ കണ്‍വീനര്‍), വി. പി. കൃഷ്ണകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), എം. യു. വാസു (പ്രോഗ്രാം കോഡിനേറ്റര്‍), അഷറഫ് കൊച്ചി, സുധീന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ്) എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റി കള്‍ക്കും രൂപം നല്‍കി. കെ. ടി. ഹമീദ് സ്വാഗതവും സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം