ദുബായ് : ജോലി സ്ഥലത്ത് വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.
കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.
അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ് കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.
അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.
- pma