അബുദാബി: അബുദാബി ഭക്ഷ്യ സുരക്ഷാ നിയന്ത്രണ അതോറിറ്റി സ്കൂളുകളില്‍ പരിശോധന നടത്തും. അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിലെ സ്കൂള്‍ & ഇന്‍സ്റ്റിട്യൂട്ട് വിഭാഗത്തില്‍ മാത്രം പരിശോധന നടത്തുന്ന വിദ്യാഭാസ സുരക്ഷാ പരിശോധന യൂണിറ്റിലെ പ്രത്യേക പരിശോധകരാണ് സ്കൂളുകളിലെ കാന്റിനുകളില്‍ പരിശോധന നടത്തുക എന്ന് കോള്‍സെന്‍റര്‍ & സര്‍വീസ് ഗ്രൂപ് വിഭാഗം താല്‍ക്കാലിക മാനേജര്‍ അഹമ്മദ്
അല്‍ ഷറഫ് വ്യക്തമാക്കി.
കുട്ടികളിലെ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കാന്റിൻ ജീവനക്കാര്‍ക്ക് ഇടയ്ക്കിടെയുള്ള വൈദ്യ പരിശോധന പോലുള്ള പുതിയ നിബന്ധനകള്‍ പാലിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റിനുകളില്‍ ജോലിക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, മറ്റു ജോലി ആവശ്യമായ പേപ്പറുകള്‍, വൃത്തി, തൊഴിലാളികളുടെയും കാന്റീനിലെ ഭക്ഷണത്തിന്റെയും സുരക്ഷ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഒരാളെ നിയമിക്കണം എന്നും കാന്റീനില്‍ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് ഇവരായിരിക്കണം സംസാരിക്കേണ്ടതെന്നും അതോറിറ്റി വ്യകതമാക്കി.
കുട്ടികളുടെ ആരോഗ്യത്തിന് ഉതകാത്ത ഭക്ഷണവും വൃത്തിയില്ലായമയും അനുവദിക്കില്ല. ഗുണ നിലവാരമുള്ള ഭക്ഷണം മാത്രമേ ഉണ്ടാക്കാവൂ. ഫ്രിഡ്ജിലും ഫ്രീസറിലും വെയ്ക്കുന്ന സാധനങ്ങള്‍ അതിന്‍റെ ചിട്ടയിലും നിലവാരം അനുസരിച്ചും മാത്രം വെയ്ക്കുക.
ഭക്ഷണം തയ്യാറാക്കി വില്പന നടത്തുന്നവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമെ ഭക്ഷണം കൈകാര്യം ചെയ്യാന്‍ പാടുള്ളൂവെന്നും അതോറിറ്റി പറഞ്ഞു.
വൈദ്യ പരിശോധനയില്‍ ഹെല്‍ത്ത് അതോറിറ്റി അനുമതി നല്‍കുന്ന പരിശോധനകള്‍ നിര്‍ബന്ധമായും പാസായതിനു ശേഷമേ ജോലിക്ക് ആളുകളെ വെയ്ക്കാവൂ എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, വിദ്യാഭ്യാസം