അബുദാബി : യു. എ. ഇ. യിൽ നടക്കുന്ന COP28 ആഗോള ഉച്ച കോടിക്ക് മുന്നോടിയായി, ലോകം എമ്പാടും ഉള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ് ഫോഡ് സർവ്വ കലാശാല യിലെ പ്രശസ്തമായ സെയ്ദ് ബിസിനസ്സ് സ്‌കൂളും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹെൽത്ത് കെയര്‍ കമ്പനികളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പി ക്കുന്നത്.
‘ബുർജീൽ ഹോൾഡിംഗ്‌സ് ഓക്സ് ഫോഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്’ മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകട സാദ്ധ്യത കളെ ക്കുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയില്‍ അവബോധം വളർത്തുകയാണ് ലക്ഷ്യം.
ചാലഞ്ചിന്‍റെ ഭാഗമായി കാലാവസ്ഥാ വ്യതിയാന വുമായി ബന്ധപ്പെട്ട പാഠ്യ പദ്ധതികൾ സമർപ്പിക്കാൻ അദ്ധ്യാപകർക്കും അവസരം ഉണ്ടാകും. ചാലഞ്ചിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
ഓക്സ് ഫോഡില്‍ അടുത്ത വർഷം നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക് അവസരം ലഭിക്കും.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പങ്കാളിത്തം ചർച്ച ചെയ്യാനായി ബുർജീൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു. മത്സര ത്തിന്‍റെ കൂടുതൽ വിശാദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
കാലാവസ്ഥാ വ്യതിയാനം മനുഷ്യ രാശി നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ ഭീഷണി യാണ് എന്നും വിദ്യാർത്ഥികൾ അതിന്‍റെ പ്രത്യാഘാതത്തില്‍ ആണെന്നും ഓക്സ് ഫോഡ് സെയ്ദിലെ പീറ്റർ മൂർസ് ഡീൻ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ബുർജീലുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് വെല്ലു വിളികളും നേരിടാൻ ഓക്സ് ഫോഡിഡ് യൂണി വേഴ്‌സിറ്റി യിലെയും ലോകം എമ്പാടും ഉള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്സ് ഫോഡ് സെയ്‌ദിലെ ലോക പ്രശസ്ത സ്കോൾ സെന്‍റർ ഫോർ സോഷ്യൽ എന്‍റർ പ്രണർ ഷിപ്പാണ് കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നൽകുക.
യു. എ. ഇ.യിൽ COP28 കാലാ വസ്ഥാ ഉച്ചകോടി നടക്കാന്‍ ഇരിക്കെ കാലാവസ്ഥാ വ്യതിയാന സംരംഭ ത്തിനായി ഓക്സ് ഫോഡിഡ് സെയ്‌ദു മായി സഹകരി ക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപ കനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
സമൂഹത്തിന്‍റെ ക്ഷേമവും പരിസ്ഥിതി യുടെ ആരോഗ്യവും ആഴത്തിൽ ഇഴ ചേർന്നിരിക്കുന്നു എന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കള്‍ എന്ന നിലയിൽ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണ്ണായകം തന്നെയാണ്. പുതു തലമുറ യിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അതിന് പരിപോഷി പ്പിക്കുക യാണ് ചാലഞ്ചിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തെ ക്കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യം ഉള്ളവർക്ക് competition @ sbs. ox. ac. uk എന്ന ഇ – മെയില്‍ വിലാസത്തിൽ ബന്ധപ്പെടാം. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, vps-burjeel, ആരോഗ്യം, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം