ദുബായ്: ഭിന്ന ശേഷിക്കാരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്ന തിനും അന്താ രാഷ്ട്ര നില വാര മുള്ള സവി ശേഷ വിദ്യാ ഭ്യാസ സൗകര്യ ങ്ങളി ലൂടെ അവരെ സമുദ്ധരി ക്കുന്ന തിനും സമയവും സേവന വും അർപ്പിക്കുന്ന അദ്ധ്യാ പകരെ യും മറ്റും ആദരി ക്കുന്ന തിനു മായി ഏർപ്പെടുത്തിയ പ്രിൻസസ് ഹയ അവാർഡ് ഫോർ സ്പെഷ്യൽ എഡ്യൂ ക്കേഷൻ (Princess Haya Award for Special Education – PHASE) പുരസ്‌കാര സംരംഭ ത്തിന്റെ ഏഴാമത് വാർഷിക ത്തിൽ പ്രശസ്ത പണമിടപാട് ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ച് പ്രധാന പങ്കാളി യാകും.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂ മിന്റെ പത്‌നി ഹയ ബിൻത് അൽ ഹുസൈൻ രാജ കുമാരി ഒരു ഉന്നത മായ മാനവിക ദൗത്യം എന്ന നില യിൽ 2008 ൽ ആരംഭിച്ച ഈ വ്യത്യസ്ത പുര സ്‌കാര സംരംഭ ത്തോട് സഹകരി ക്കുവാൻ ലഭിച്ച അവസരം വലിയ ബഹുമതി യായും മികച്ച സാമൂഹ്യ പ്രവർ ത്തന ശ്രമം ആയും തങ്ങൾ ഏറ്റെടു ക്കുക യാണ് എന്ന് ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ജീവകാരുണ്യ രംഗത്ത് എപ്പോഴും പ്രതി ബദ്ധത യോടെ ഇട പെടുന്ന ബ്രാൻഡ് എന്ന നിലയിൽ, യു. എ. ഇ. എന്ന മാതൃകാ രാഷ്ട്രം ഏറ്റെടു ക്കുന്ന ഇത്തരം ദൗത്യ ങ്ങളിൽ യു. എ. ഇ. എക്സ് ചേഞ്ച് തങ്ങളുടെ പങ്കാളി ത്തം ഉറപ്പു വരുത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ആത്മ ധൈര്യത്തി ന്റെയും ആർജ്ജവ ത്തിന്റെ യും അടയാള മാകുന്ന ഭിന്ന ശേഷി ക്കാരായ സഹ ജീവി കളുടെ അതി ജീവന ശ്രമ ങ്ങളിൽ തങ്ങളു ടെ തോൾ ചേർന്നു നില്ക്കാൻ മുന്നോട്ടു വന്ന യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പിന്റെ പ്രതിബദ്ധത അനു കരണീയ മാണ് എന്ന് ‘ഫേസ്’ അവാർഡ് എക്സി ക്യൂട്ടീവ് കമ്മിറ്റി അദ്ധ്യ ക്ഷൻ മുഹമ്മദ് അൽ എമാദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, ആരോഗ്യം, കുട്ടികള്, ജീവകാരുണ്യം, പ്രവാസി, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം