ദുബായ് : കേരള ത്തില്‍ 2006ല്‍ തുടക്കമായ പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കുന്നു. 2017 ഓടെ എല്ലാ മലയാളി കളെയും മെട്രിക്കുലേഷന്‍ യോഗ്യത ഉള്ളവരാക്കി മാറ്റുക എന്ന പദ്ധതി യുടെ ഭാഗമായാണിത്.
കേരള സാക്ഷരതാ മിഷന്റെ മേല്‍നോട്ട ത്തില്‍ യു. എ. ഇ. യിലും ഖത്തറിലുമായി 10 സെന്‍ററു കളിലാണ് പരീക്ഷ നടക്കുക. അടുത്ത വര്‍ഷ ത്തോടെ ആദ്യ ബാച്ച് പരീക്ഷ നടത്താന്‍ തത്ത്വത്തില്‍ തീരുമാനം ആയതായി വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍ കുട്ടി ദുബായില്‍ അറിയിച്ചു.
രജിസ്ട്രേഷന്‍ നടപടികള്‍ പ്രവാസി സംഘടന കളുടെ സഹായത്തോടെ ആയിരിക്കും നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ എമിറേറ്റു കളിലെയും സംഘടനാ പ്രതിനിധി കളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.
ബദാ സായിദ്, ലിവ ഭാഗ ങ്ങളിലെ സംഘടന കളുമായുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 26 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും. ആഗസ്റ്റ് 27 തിങ്കള്‍ അല്‍ഐനിലും 28 ചൊവ്വ അബുദാബിയിലും 29 ബുധന്‍ റാസല്‍ഖൈമ യിലും 30 വ്യാഴം ഫുജൈറ യിലും കൂടിക്കാഴ്ചകള്‍ നടക്കും. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റു കളിലെ സംഘടന കളുമായുള്ള കൂടിക്കാഴ്ച 31വെള്ളിയാഴ്‌ച വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.
കേരളത്തില്‍ 1800 രൂപയാണ് തുല്യതാ പരീക്ഷ എഴുതാനുള്ള ഫീസ്. ഗള്‍ഫ് രാജ്യങ്ങളിലെ നിരക്ക് തീരുമാനിച്ചിട്ടില്ല എങ്കിലും 100 ദിര്‍ഹം ഈടാക്കി രജിസ്ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും. നിശ്ചിത സംഘടനാ ആസ്ഥാന ങ്ങളില്‍ ഇതിന് സൗകര്യമൊരുക്കും. ഗള്‍ഫില്‍ എസ്. എസ്. എല്‍. സി. പരീക്ഷ നടക്കുന്ന 10 സ്കൂളുകളാണ് ഈ പരീക്ഷ യുടെ നടത്തിപ്പിനായി തീരുമാനിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക് : 055 63 46 813.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം