ദുബായ് : അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമാണെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
ഓള്‍ കേരള കോളേജസ് അലംനി ഫോറത്തിന്റെ (അക്കാഫ്) ആഭിമുഖ്യ ത്തില്‍ ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലെ വിവിധ തൊഴിലാളി ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 516 പേര്‍ക്ക് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) ന്റെ ‘കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്’ പദ്ധതിയുടെ ആജീവാനന്ത ചികിത്സാ അംഗത്വ കാര്‍ഡുകള്‍ നല്കുന്ന ‘അക്കാഫ് സ്‌നേഹ സ്പര്‍ശത്തിന്റെ’ അംഗത്വ തുകയുടെ ഡി. ഡി. യും അനുബന്ധ രേഖകളും തിരുവനന്തപുരത്ത് ആര്‍. സി. സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന് നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.
അക്കാഫ് പോലെയുള്ള പ്രവാസി സംഘടനകള്‍ സമൂഹ ത്തിന് മാതൃക യാണെന്നും പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു മുന്‍പ് അര്‍ഹരായവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ത്ത സേവന നടപടി എന്ത് കൊണ്ടും പ്രശംസനീയ മാണെന്നും മന്ത്രി പറഞ്ഞു. അക്കാഫ് ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. ജലാല്‍, നിബു പേരെട്ടില്‍, മുന്‍ സെക്രട്ടറി ഷിനോയ് സോമന്‍, മുന്‍ ട്രഷറര്‍ ഷൈന്‍ ചന്ദ്ര സേനന്‍, മുന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ വര്‍ഗീസ്, മീഡിയ കണ്‍വീനര്‍ പോള്‍ ജോര്‍ജ് പൂവത്തേരില്‍, ജൂഡിന്‍ ഫെര്‍ണാണ്ടസ്, പ്രദീപ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയില്‍ അംഗമായ ആര്‍ക്കെങ്കിലും അടുത്ത 2 വര്‍ഷത്തിനു ശേഷം കാന്‍സര്‍ പിടിപെട്ടാല്‍ ആര്‍. സി. സി. യില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള മരുന്ന്, താമസം, പരിശോധനകള്‍, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവ സൗജന്യമായി നല്കുന്നതാണ്.
പദ്ധതിയുടെ അംഗത്വ കാര്‍ഡുകള്‍ സപ്തംബര്‍ മദ്ധ്യത്തോടെ തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് ആര്‍. സി. സി. അധികാരികള്‍ അറിയിച്ചതായി അക്കാഫ് ജനറല്‍ സെക്രട്ടറി ബക്കര്‍ അലി, സ്‌നേഹ സ്പര്‍ശം ജനറല്‍ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം