അബുദാബി : അബുദാബി യിലെ വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊണ്ട് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സൃഷ്ടിച്ച ചലനങ്ങള്‍ മഹത്തരം ആണ് എന്ന് കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രസ്താവിച്ചു. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി.
സമൂഹ ത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥി കളെയും പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസ ത്തിന് അര്‍ഹരാക്കാന്‍ അല്‍ നൂര്‍ സ്‌കൂള്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ത്തിലൂടെ മാത്രമേ സാമൂഹിക വികസനം വൈകരിക്കാന്‍ സാദ്ധ്യമാവൂ. വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ത്ഥി കളുമായി പരിമിത സൗകര്യങ്ങളില്‍ തുടങ്ങി കാല്‍ നൂറ്റാണ്ടു കൊണ്ട് ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അബുദാബി യില്‍ വേണ്ടത്ര ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തത് അബുദാബി യിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം ചെയ്ത ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.
യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ സമാഹരിക്കുന്ന വെല്‍ഫെയര്‍ ഫണ്ട് ഇവിടത്തെ ഇന്ത്യന്‍ സ്‌കൂളു കളുടെ സൗകര്യം വര്‍ദ്ധി പ്പിക്കുന്നതിനും പുതുതായി സ്‌കൂളുകള്‍ തുടങ്ങുന്നതിനും വിനിയോഗിക്കണം എന്ന നിര്‍ദ്ദേശവും അംബാസഡര്‍ മുന്നോട്ടു വെച്ചു. പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി യു. എ. ഇ. യിലെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും അംബാസഡര്‍ പറഞ്ഞു.
അല്‍ നൂര്‍ സ്‌കൂള്‍ ചെയര്‍മാനും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം. എ. യൂസഫലി, ഡോ. ബി . ആര്‍ .ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , മൊയ്തു ഹാജി കടന്നപ്പള്ളി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഇ. പി. മൂസഹാജി, അദീബ് അഹമ്മദ് തുടങ്ങിയവരും സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങു കളില്‍ സംബന്ധിച്ചു.
-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ് , കെ. സത്യന്‍