ദുബായ് : പശ്ചാത്യ ഭാഷയുടെ അമിത സ്വാധീനം മൂലം മലയാള ഭാഷയ്ക്ക് വേണ്ടത്ര അംഗീകാരം മലയാളികള്‍ നല്കുന്നില്ല എന്ന് ചിത്രകാരന്‍ പ്രൊഫ. സി. എല്‍. പൊറിഞ്ചു കുട്ടി പറഞ്ഞു.
അക്ഷരം സാംസ്‌കാരിക വേദി യുടെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ കവിതാ പുരസ്‌കാര ദാനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.
യോഗത്തില്‍ രമേഷ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിദ്യാര്‍ത്ഥി കള്‍ക്കുള്ള സമ്മാന വിതരണവും കാന്‍സര്‍ രോഗി കള്‍ക്കായുള്ള സ്‌നേഹ സാന്ത്വനം പദ്ധതി ലോഗോ പ്രകാശനവും നടന്നു.
പ്രവാസ ലോകത്തെ ശ്രദ്ധേയനായ സാഹിത്യകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഷെംജി എലൈറ്റ്, അഭിലാഷ് വി. ചന്ദ്രന്‍, ഏഴിയില്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
ചെയര്‍മാന്‍ മഹേഷ് പൗലോസ് സ്വാഗതവും സെക്രട്ടറി ലക്ഷ്മി ദാസ് മേനോന്‍ നന്ദിയും പറഞ്ഞു. ഡോണ്‍ ഡേവിഡ്, സന്തോഷ് വര്‍ഗീസ്, റോയ് എ.ജെ., ബോര്‍ജിയോ ലൂവിസ്, വിഷ്ണു ദാസ് എന്നിവര്‍ നേതൃത്വം നല്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സാഹിത്യം