അബുദാബി : യു. എ. ഇ. യിലെ നാടകാസ്വദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോല്സവ ത്തിനു 2012 ഡിസംബര്‍ 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരശ്ശീല ഉയരും.
നാടക മത്സരത്തില്‍ ഇപ്രാവശ്യം എട്ടു നാടക ങ്ങള്‍ മാറ്റുരക്കും. അന്തരിച്ച നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന നാടകോത്സവ ത്തില്‍ ക്ലാസീക് നാടകങ്ങളും ആധുനിക നാടക സങ്കേത ങ്ങളുടെ നൂതന ആവിഷ്കാരങ്ങളും അരങ്ങില്‍ എത്തും. ജനുവരി 5 വരെ നീളുന്ന മത്സര ത്തിന്റെ വിധി കര്‍ത്താക്കളായി എത്തുന്നത് പ്രശസ്തരായ നാടക പ്രവര്‍ത്തകരാണ്.
യു. എ. ഇ. യിലെ അമേച്വര്‍ സംഘടന കള്‍ക്കു വേണ്ടി കേരള ത്തിലെ പ്രഗല്‍ഭ നാടക സംവിധായകരും ഇവിടെ സജീവമായ കലാ പ്രവര്‍ത്തകരു മാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.
മുന്‍ വര്‍ഷങ്ങളി ലേതു പോലെ പ്രശസ്തരായ എഴുത്തു കാരുടെ കൃതികള്‍ അവതരിപ്പിക്ക പ്പെടുന്ന ഒരു പ്രത്യേകത കൂടി നാടക മത്സര ത്തിനുണ്ട്. ആദ്യ ദിവസം കെ. ആര്‍. മീര യുടെ നോവലിന്റെ നാടകാവിഷ്കാരമാണ് തിയ്യേറ്റര്‍ ദുബായ് അരങ്ങില്‍ എത്തിക്കുക. ഓ. ടി. ഷാജഹാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ”മീരാ സാധു”
രണ്ടാം ദിവസം ഡിസംബര്‍ 23 ഞായറാഴ്ച രാത്രി 8 മണിക്ക് ഇടശ്ശേരി യുടെ ”കൂട്ടുകൃഷി” കല അബുദാബി അരങ്ങില്‍ അവതരിപ്പിക്കും. സംവിധാനം സുനില്‍.
മൂന്നാം ദിവസം ഡിസംബര്‍ 25 ചൊവ്വ രാത്രി 8 മണിക്ക് ഗോപാല്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച “ഉവ്വാവ്” എന്ന നാടകം ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
നാലാം ദിവസം ഡിസംബര്‍ 27 വ്യാഴം രാത്രി 8 നു അലൈന്‍ മലയാളീ സമാജം ഒരുക്കുന്ന ”പ്ലേബോയ്” അവതരിപ്പിക്കും. രചന ജെ. എം. സിംഞ്ച്. സംവിധാനം മഞ്ജുളന്‍
നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഗു വിന്റെ ‘അന്ധത’ എന്ന കൃതിയുടെ നാടകാവിഷ്കാരം ”വെളുത്ത കാഴ്ചക്കാര്‍” എന്ന പേരില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്തു അവതരിപ്പിക്കും.
ബെന്യാമിന്റെ ആടുജീവിതം (സംവിധാനം ഗോപി കുറ്റിക്കോല്‍), മനോജ് കാന യുടെ പിരാന, ഉമേഷ് കല്യാശ്ശേരി യുടെ പെണ്ണ്, എന്നിവ യാണ് തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ അരങ്ങില്‍ എത്തുക.
ജനുവരി 5 ശനിയാഴ്ച സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് ശ്രീജ ആറങ്ങോട്ടുകര രചിച്ച ലഘു നാടകം ”കല്യാണ സാരി ” കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കും. തുടര്‍ന്ന് മത്സര നാടക ങ്ങളുടെ വിലയിരുത്തലും ഫല പ്രഖ്യാപനവും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം